ട്വിറ്ററിന് ഐടി നിയമപ്രകാരമുള്ള പരിരക്ഷ ഒഴിവാക്കി കേന്ദ്ര സർക്കാർ
Jun 16, 2021, 12:48 IST

ഇന്ത്യയിലെ പുതിയ ഐടി ചട്ടപ്രകാരം നിയമാനുസൃത ഓഫീസർമാരെ നിശ്ചിത സമയത്തിനുള്ളിൽ നിയമിക്കാത്തതിനെ തുടർന്ന് ട്വിറ്ററിന് ഐടി നിയമപ്രകാരമുള്ള പരിരക്ഷ ഒഴിവാക്കി കേന്ദ്ര സർക്കാർ. ഇന്ത്യയിലെ ഐടി നിയമം സെക്ഷൻ 79 പ്രകാരമുള്ള നിയമപരിരക്ഷ നഷ്ടമാകുന്ന ആദ്യ അമേരിക്കൻ കമ്പനിയും ട്വിറ്ററാണ്. ഫെയ്സ്ബുക്ക്, യൂട്യൂബ്, വാട്സ് ആപ്പ് തുടങ്ങിയവയെല്ലാം സർക്കാർ ആവശ്യപ്പെട്ടതു പ്രകാരമുള്ള നടപടികൾ സ്വീകരിച്ചിരുന്നു.
അപകീർത്തികരമെന്ന് കാണുന്ന ഏതുതരം സന്ദേശങ്ങളും പോസ്റ്റുകളും 36 മണിക്കൂറിനകം നീക്കണമെന്നും പുതിയ ഐ.ടി നിയമത്തിൽ വ്യവസ്ഥയുണ്ട്.