പുതിയ അപ്‌ഡേറ്റുമായി കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യസേതു 

 
പുതിയ അപ്‌ഡേറ്റുമായി കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യസേതു

ന്യൂഡല്‍ഹി: സുപ്രധാന അപ്‌ഡേറ്റുമായി കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യസേതു എത്തിയിരിക്കുന്നു. ഉപയോക്താവിന് അക്കൗണ്ട് സ്ഥിരമായി ഡിലീറ്റ് ചെയ്യാനുള്ള സൗകര്യമാണ് പുതിയ അപ്ഡേറ്റുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതായി കാണുന്നത്. അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിലൂടെ ആപ്പില്‍ നല്‍കിയ വിവരങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുന്നതാണ്. ബ്ലൂടൂത്ത് ഉപയോഗിച്ച് കൊറോണ റിസ്‌ക് ലെവല്‍ അറിയാനുള്ള സൗകര്യവും പുതിയ അപ്ഡേറ്റിൽ ഉണ്ടെന്നതും പ്രതേകതയാണ്.

ഇതിനെല്ലാം പുറമെ, തേഡ് പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ക്ക് ആരോഗ്യ സേതുവിലെ വിവരങ്ങള്‍ കിട്ടണമെങ്കിൽ ആരോഗ്യ സേതു ഡെവലപ്പര്‍മാരുടെ അനുമതി ആവശ്യമാണ്. സെറ്റിംഗ്‌സില്‍ സ്റ്റാറ്റസ് അപ്രൂവല്‍ എന്ന ഓപ്ഷനാണ് ഇതിനായി നൽകിയിരിക്കുന്നത്. ഇതിലൂടെ ആപ്പിന്റെ സുരക്ഷ കൂടുതല്‍ ശക്തമാകാൻ കഴിയും.

നിലവിൽ അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിലൂടെ ഫോണില്‍ നിന്ന് വിവരങ്ങള്‍ കളയാന്‍ സാധിക്കുമെങ്കിലും സര്‍ക്കാര്‍ സെര്‍വറില്‍ ഇത് 30 ദിവസം കഴിഞ്ഞേ നീക്കം ചെയ്യാൻ കഴിയു. പുതിയ അപ്ഡേറ്റ് എല്ലാ ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിലും കിട്ടുന്നതാണ്.

From around the web