ചൈനയുടെ ടിയാൻവെൻ - 1 ചൊവ്വയുടെ ഭ്രമണപഥത്തിൽ

 
ചൈനയുടെ ടിയാൻവെൻ - 1 ചൊവ്വയുടെ ഭ്രമണപഥത്തിൽ

ബീജിംഗ്: 2011 ൽ റഷ്യയുമായി ചേർന്ന് ആരംഭിച്ച പരീക്ഷണം പരാജയപ്പെട്ടതിന് ശേഷമുള്ള ചൈനയുടെ ആദ്യത്തെ സ്വതന്ത്ര ദൗത്യമായ ടിയാൻവെൻ -1 പേടകം ഇന്നലെ ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. ഏഴുമാസത്തോളം നീണ്ട യാത്രയ്ക്ക് ശേഷം, ചുവന്ന ഗ്രഹത്തിലേക്കുള്ള രാജ്യത്തിന്റെ ആദ്യത്തെ സ്വതന്ത്ര ദൗത്യം പൂർത്തീകരിച്ചതായി ചൈനയുടെ ദേശീയ ബഹിരാകാശ അഡ്മിനിസ്ട്രേഷൻ പ്രസ്താവനയിൽ പറഞ്ഞു.

മൂന്ന് മാസത്തിനുള്ളിൽ, 240 കിലോഗ്രാം ഭാരമുള്ള റോവർ ചൊവ്വയുടെ ഉപരിതലത്തിൽ ഇറക്കാനാണ് ശ്രമം. ലാൻഡിംഗ് വിജയകരമാണെങ്കിൽ, സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന റോവർ ചൊവ്വയുടെ ഉപരിതലത്തിൽ 90 ദിവസം പര്യവേഷണം നടത്തി ഉപരിതലത്തെപ്പറ്റി വിശദമായി പഠിക്കും.

From around the web