ചൈനീസ് ആപ്പായ ബൈഡുവും വീബോയും ഇന്ത്യയിൽ നിരോധിച്ചു 

 
ചൈനീസ് ആപ്പായ ബൈഡുവും വീബോയും ഇന്ത്യയിൽ നിരോധിച്ചു

ന്യൂഡല്‍ഹി: ചൈനീസ് സെര്‍ച്ച് എഞ്ചിന്‍ ആപ്പായ ബൈഡുവും സോഷ്യല്‍ മീഡിയ ആപ്പായ വീബോയും ഇന്ത്യയിൽ നിരോധിച്ചു. നേരത്തെ രണ്ടു ഘട്ടങ്ങളിലായി ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെയാണ് ഈ രണ്ട് ആപ്പുകളുടേയും നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. 

ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്യാനും ഇന്ത്യ ആവശ്യപ്പെട്ടിരിക്കുകയാണ്. ജൂലൈ 27 ന് നിരോധിച്ച ആപ്പുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടവയാണ് ഇവ എന്നാണ് റിപ്പോർട്ട് ലഭിക്കുന്നത്.

From around the web