കൊക്കൂൺ 2021 നവംബർ 12- 13 തീയതികളിൽ 

 
x

തിരുവനന്തപുരം; സൈബർ സുരക്ഷാ രം​ഗത്തെ രാജ്യത്തെ തന്നെ ഏറ്റവും വലിയ കോൺഫറൻസായ കേരള പോലീസിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന കൊക്കൂൺ 2021 ഇത്തവണ നവംബർ 12, 13 തീയതികളിൽ നടക്കുമെന്ന് എഡിജിപിയും സൈബർ ഡോം നോഡൽ ഓഫീസറുമായ,  ഓർ​ഗൈനൈസിം​ഗ് കമ്മിറ്റി വൈസ് ചെയർമാനുമായ മനോജ് എബ്രഹാം ഐപിഎസ് അറിയിച്ചു.

കൊക്കൂണിന്റെ ആദ്യ 12 പതിപ്പുകൾക്ക് ശേഷം കഴി‍ഞ്ഞവർഷം നടന്ന 13 ആം പതിപ്പ് കൊവിഡിന്റെ സാഹചര്യത്തിൽ വെർച്വൽ ആയി നടത്തിയതിൽ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നും ഉൾപ്പെടെ ആറായിരത്തിൽ അധികം പേരാണ് പങ്കെടുത്തത്. 
കഴിഞ്ഞ വർഷം വെർച്വൽ രം​ഗത്ത് നടത്തി വിജയിച്ചതിനെ തുടർന്നാണ് ഇത്തവണയും കൊവിഡ് സാഹചര്യത്തിൽ വെർച്വലിൽ നടത്താൻ തീരുമാനിച്ചത്. 

 
കേരളാ പൊലീസിന്റെയും ഇസ്രയുടെയും സഹകരണത്തോടെയാണ്  തുടർച്ചയായി 14 ആം വർഷവും കൊക്കൂൺ 2021 സംഘടിപ്പിക്കുന്നത്.

From around the web