പരാതികൾ നേരിട്ട് അറിയിക്കാം മിസ്ഡ് കോളിലൂടെ

ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ പട്ടികജാതി-പട്ടികവർഗ-പിന്നോക്കവിഭാഗ ക്ഷേമം, നിയമം, സാംസ്കാരികം, പാർലമെന്ററികാര്യം എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ വകുപ്പ് മന്ത്രിയായ എ കെ ബാലനെ നേരിട്ട് അറിയിക്കാം. പരാതികൾ അറിയിക്കാൻ 9020213000 എന്ന നമ്പരിലേക്ക് ഒരു മിസ്ഡ് കോൾ ചെയ്താൽ മതിയാകും. മന്ത്രി തന്നെയാണ് ഇക്കര്യം ഫേസ്ബുക്കിലോടെ അറിയിച്ചത്. കോൾ ചെയ്താലുടൻ ഒരു ബെല്ലോടു കൂടി കോൾ കട്ടാവുകയും ആ മൊബൈൽ നമ്പരിലേക്ക് പരാതി രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് എസ്എംഎസ് വഴി ലഭിക്കുന്നതുമാണ്. മാത്രമല്ല പരാതി രജിസ്റ്റർ ചെയ്തു
 
പരാതികൾ നേരിട്ട് അറിയിക്കാം മിസ്ഡ് കോളിലൂടെ

 

ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ പട്ടികജാതി-പട്ടികവർഗ-പിന്നോക്കവിഭാഗ ക്ഷേമം, നിയമം, സാംസ്കാരികം, പാർലമെന്ററികാര്യം എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ വകുപ്പ് മന്ത്രിയായ എ കെ ബാലനെ നേരിട്ട് അറിയിക്കാം. പരാതികൾ അറിയിക്കാൻ 9020213000 എന്ന നമ്പരിലേക്ക് ഒരു മിസ്ഡ് കോൾ ചെയ്താൽ മതിയാകും. മന്ത്രി തന്നെയാണ് ഇക്കര്യം ഫേസ്ബുക്കിലോടെ അറിയിച്ചത്.

കോൾ ചെയ്താലുടൻ ഒരു ബെല്ലോടു കൂടി കോൾ കട്ടാവുകയും ആ മൊബൈൽ നമ്പരിലേക്ക് പരാതി രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് എസ്എംഎസ് വഴി ലഭിക്കുന്നതുമാണ്. മാത്രമല്ല പരാതി രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ, ബന്ധപ്പെട്ട ഓഫീസിൽ നിന്നും പരാതിക്കാരനെ ഫോണിൽ വിളിക്കുന്നതുമാണെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

അതേസമയം പരാതികൾ നൽകാൻ സോഷ്യൽമീഡിയാ പ്ലാറ്റ്ഫോമുകളുടെ സൗകര്യം നേരത്തെ തന്നെ മന്ത്രിയുടെ നേതൃത്വത്തിൽ ആരംഭിച്ചിരുന്നു. പരാതികൾ ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഗൂഗിൾ ഫോം സൗകര്യം പ്രയോജനപ്പെടുത്തി ഇൻ്റർനെറ്റ് സൗകര്യമുള്ള മൊബൈൽ ഫോണുകളിൽ നിന്നും ഓൺലൈനായി അയക്കാനുള്ള സംവിധാനം ഏർപ്പെടുത്തുകയായിരുന്നു.

From around the web