കോവിഡ്നെ ശരിയായി മനസിലാക്കാം; പുതിയ ട്വിറ്റർ പേജുമായി കേന്ദ്രസർക്കാർ
രാജ്യത്ത് കോവിഡ് സംബന്ധിച്ച ഏറ്റവും പുതിയ വാർത്തകൾക്കായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രത്യേക ട്വിറ്റർ അക്കൗണ്ട് ആരംഭിച്ചു. @CovidnewsbyMIB എന്ന ട്വിറ്റർ ഐഡിയിലാണ് #IndiaFightsCorona എന്ന പേരിലുള്ള വെരിഫൈഡ് പേജ് ആരംഭിച്ചിരിക്കുന്നത്. നിലവിൽ രാജ്യത്ത് കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ടുള്ള വാർത്തകളുടെ അതിപ്രസരം നിയന്ത്രിക്കുന്നതിനും വ്യാജ വാർത്തകളെ ഇല്ലായ്മ ചെയ്ത് ശരിയായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമാണ് ഈ പുതിയ ട്വിറ്റർ അക്കൗണ്ട് ഉപയോഗിക്കുക. അതേസമയം, ‘കൊറോണ വൈറസ് സംബന്ധിച്ച ആധികാരികമായ വിവരങ്ങൾക്ക് @COVIDNewsbyMIB പിന്തുടരുക’
Apr 1, 2020, 14:32 IST

രാജ്യത്ത് കോവിഡ് സംബന്ധിച്ച ഏറ്റവും പുതിയ വാർത്തകൾക്കായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രത്യേക ട്വിറ്റർ അക്കൗണ്ട് ആരംഭിച്ചു. @CovidnewsbyMIB എന്ന ട്വിറ്റർ ഐഡിയിലാണ് #IndiaFightsCorona എന്ന പേരിലുള്ള വെരിഫൈഡ് പേജ് ആരംഭിച്ചിരിക്കുന്നത്.
നിലവിൽ രാജ്യത്ത് കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ടുള്ള വാർത്തകളുടെ അതിപ്രസരം നിയന്ത്രിക്കുന്നതിനും വ്യാജ വാർത്തകളെ ഇല്ലായ്മ ചെയ്ത് ശരിയായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമാണ് ഈ പുതിയ ട്വിറ്റർ അക്കൗണ്ട് ഉപയോഗിക്കുക.
അതേസമയം, ‘കൊറോണ വൈറസ് സംബന്ധിച്ച ആധികാരികമായ വിവരങ്ങൾക്ക് @COVIDNewsbyMIB പിന്തുടരുക’ എന്ന സന്ദേശവും പുതിയ ട്വിറ്റർ അക്കൗണ്ടിലൂടെ മന്ത്രാലയം പങ്കുവെച്ചിട്ടുണ്ട്.