ഫേസ്ബുക്ക് ലൈവില്‍ ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയ യുവാവിനു രക്ഷകനായി ഡല്‍ഹി പൊലീസ്

 
cd

ഡല്‍ഹി: ഫേസ്ബുക്ക് ലൈവില്‍ ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയ യുവാവിനു രക്ഷകനായി ഡല്‍ഹി പൊലീസ്. അയല്‍ക്കാരുമായുണ്ടായ തര്‍ക്കത്തെതുടര്‍ന്നായിരുന്നു മുപ്പത്തിയൊന്പതുകാരനായ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്. യുഎസ്സിലെ ഫേസ്ബുക്ക് ഓഫീസില്‍ നിന്ന് നിര്‍ദേശം ലഭിച്ചതിനെത്തുടര്‍ന്ന് കൃത്യസമയത്ത് ഇടപെട്ടതുമൂലമാണ് യുവാവിന്റെ ജീവന്‍ രക്ഷിക്കാനായതെന്നു പോലീസ് പറഞ്ഞു.

2016ല്‍ ഭാര്യ മരിച്ചതിനെത്തുടര്‍ന്ന് മാനസികമായി തകര്‍ന്ന അവസ്ഥയിലാണ് യുവാവെന്നു പൊലീസ് പറഞ്ഞു. തന്റെ ആത്മഹത്യ ഫേസ്ബുക്കില്‍ ലൈവായി കാണിക്കുകയായിരുന്നു ലക്ഷ്യം. പുലര്‍ച്ചെ ഒരുമണിയോടെയാണ് ഫേസ്ബുക്ക് ഓഫീസില്‍ നിന്ന് സന്ദേശം ലഭിച്ചത്. തുടര്‍ന്ന് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ച പൊലീസ് യുവാവിന്റെ മൊബൈല്‍ നമ്പര്‍ കണ്ടെത്തുകയും ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നു വീട്ടിൽ എത്തുകയുമായിരുന്നു.

From around the web