ടാക്‌സികളിൽ കോവിഡ് മുൻകരുതലുകളുമായി ജില്ലാ ഭരണകൂടം

കൊവിഡ് നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളത്തെ ടാക്സി വാഹനങ്ങളിലും യാത്രക്കാർക്ക് സുരക്ഷാ മുൻകരുതലുകൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. ടാക്സി വാഹനങ്ങൾക്കുള്ളിൽ ഫൈബർ ഗ്ലാസ്സ് ഉപയോഗിച്ച് ഡ്രൈവർ സീറ്റിനെയും യാത്രക്കാരുടെ സീറ്റിനെയും തമ്മിൽ വേർതിരിച്ചിരിക്കുകയാണ്. ജില്ലാ കളക്ടറാണ് ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. നിലവിൽ വാഹനത്തിൽ യാത്രക്കാർക്ക് സാനിറ്റെസർ ഏർപ്പെടുത്തിയിട്ടുണ്ട്. വാഹനത്തിന്റെ ഡോർ ഡ്രൈവർ തന്നെ തുറന്ന് നൽകുകയും ചെയ്യും. ഫൈബർ ഗ്ലാസ് ഉപയോഗിച്ച് സീറ്റുകൾ വേർതിരിച്ചിരിക്കുന്നതിനാൽ ഡ്രൈവർക്ക് യാത്രക്കാരുമായി അടുത്ത് ഇടപഴകേണ്ടി വരുന്നില്ല. ഇത് രോഗവ്യാപന സാധ്യത
 
ടാക്‌സികളിൽ കോവിഡ് മുൻകരുതലുകളുമായി ജില്ലാ ഭരണകൂടം

 

കൊവിഡ് നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളത്തെ ടാക്‌സി വാഹനങ്ങളിലും യാത്രക്കാർക്ക് സുരക്ഷാ മുൻകരുതലുകൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. ടാക്‌സി വാഹനങ്ങൾക്കുള്ളിൽ ഫൈബർ ഗ്ലാസ്സ് ഉപയോഗിച്ച് ഡ്രൈവർ സീറ്റിനെയും യാത്രക്കാരുടെ സീറ്റിനെയും തമ്മിൽ വേർതിരിച്ചിരിക്കുകയാണ്. ജില്ലാ കളക്ടറാണ് ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്.

നിലവിൽ വാഹനത്തിൽ യാത്രക്കാർക്ക് സാനിറ്റെസർ ഏർപ്പെടുത്തിയിട്ടുണ്ട്. വാഹനത്തിന്റെ ഡോർ ഡ്രൈവർ തന്നെ തുറന്ന് നൽകുകയും ചെയ്യും. ഫൈബർ ഗ്ലാസ് ഉപയോഗിച്ച് സീറ്റുകൾ വേർതിരിച്ചിരിക്കുന്നതിനാൽ ഡ്രൈവർക്ക് യാത്രക്കാരുമായി അടുത്ത് ഇടപഴകേണ്ടി വരുന്നില്ല. ഇത് രോഗവ്യാപന സാധ്യത ഇല്ലാതാക്കും.

അതേസമയം വാഹനത്തിൽ ഡ്രൈവറെ കൂടാതെ രണ്ട് യാത്രക്കാരെയാണ് അനുവദിക്കുക. മുൻ സീറ്റിൽ യാത്ര ഡ്രൈവർക്ക് മാത്രമാണ് യാത്രാനുമതി. യാത്രക്കാർ മാസ്‌ക് നിർബന്ധമായും ധരിച്ചിരിക്കണം. അതേസമയം ഡ്രൈവർക്ക് മാസ്‌കിനൊപ്പം ഗ്ലൗസും നിർബന്ധമാണെന്നും കളക്ടർ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.

From around the web