ലോകകപ്പ് ഫുട്‌ബോളുമായി ബന്ധപെട്ട് സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയതായി ദോഹ
Jun 14, 2021, 14:35 IST

ദോഹ: അടുത്ത വര്‍ഷം ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളുമായി ബന്ധപെട്ട് ആഭ്യന്തര മന്ത്രാലയവുമായി ചേര്‍ന്ന് രാജ്യത്ത് സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയതായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ പരിസ്ഥിതി പ്രവര്‍ത്തന വകുപ്പ് ഡയറക്ടര്‍ മുബാറക് മുഹമ്മദ് അല്‍ ബ്യൂയിന്‍ പറഞ്ഞു. പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി സംരക്ഷിക്കുന്നതിനും നിയമലംഘകരെ തടയുന്നതിനുമുള്ള മുനിസിപ്പാലിറ്റിയുടെ ഉദ്യമങ്ങളുടെ സാധ്യതകള്‍ കാമറകള്‍ വര്‍ദ്ധിപ്പിക്കുന്നു. രാജ്യത്തെ വിദൂര പ്രദേശങ്ങളിലുള്ള പൊതുസ്ഥലങ്ങളിലെ കയ്യേറ്റങ്ങള്‍, പാര്‍ക്കുകളിലെയും മറ്റും നിയമ ലംഘനങ്ങള്‍ എന്നിവ തടയാന്‍ ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് പ്രത്യേക റൂം തയ്യാറാക്കിയിട്ടുണ്ട്.