ഭൂരേഖാ പരിപാലനത്തിന് ഇ-മാപ്സ് ആപ്ലിക്കേഷൻ

 
ഭൂരേഖാ പരിപാലനത്തിന് ഇ-മാപ്സ് ആപ്ലിക്കേഷൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂരേഖ പരിപാലനം ഓൺലൈൻ സംവിധാനത്തിലൂടെ നിർവഹിക്കുന്നതിന് ഇ-മാപ്സ്(ഇഫക്ടീവ് മാപ്പിംഗ് ആപ്ലിക്കേഷൻ പാക്കേജ് ഫോർ സർവേയിംഗ്) ആപ്ലിക്കേഷൻ നിലവിൽ വന്നു. ആപ്ലിക്കേഷന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു. നാഷണൻ ഇൻഫർമാറ്റിക്സ് സെന്ററിന്റെ സഹയത്തോടെ തയ്യാറാക്കിയ ഇ-മാപ്്സിന്റെ സേവനം httsp://emaps.kerala.gov.in/ പോർട്ടലിലൂടെ പൊതുജനങ്ങൾക്ക് ലഭിക്കും.

ചടങ്ങിൽ ലാൻഡ് റവന്യൂ കമ്മീഷണർ കെ.ബിജു, സർവെ ഡയറക്ടർ ആർ. ഗിരിജ, ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ ഡോ. എ. കൗശികൻ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

From around the web