ലൈവ് ഓഡിയോ, വിഡിയോ റൂം സൗകര്യം ആരംഭിച്ച് ഫേസ്ബുക്ക്

 
cd

ലൈവ് ഓഡിയോ, വിഡിയോ റൂം സൗകര്യം ആരംഭിച്ച് ഫേസ്ബുക്ക്. ഏറെക്കുറെ ക്ലബ്‌ഹൗസിനോട് സമാനമാണ് ഫേസ്ബുക്ക് ഓഡിയോ റൂം. ക്ലബ് ഹൗസിലെ റൂമുകളിൽ പങ്കെടുക്കാൻ കഴിയുന്നവരുടെ എണ്ണത്തിനു പരിമിതിയുണ്ട്. എന്നാൽ, ഫേസ്ബുക്ക് റൂമിന് അത്തരമൊരു പരിമിതിയില്ല.

ക്ലബ് ഹൗസിൽ ഓഡിയോ റൂമുകൾ മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ ഫേസ്ബുക്ക് റൂമിൽ വിഡിയോ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇംഗീഷിലുള്ള ചർച്ചകൾക്ക് ഓട്ടോ ജെനറേറ്റഡ് സബ്‌ടൈറ്റിലുകളും ലഭ്യമാകും. ലൈവ് ഓഡിയോ റൂമുകളിലൂടെ വളരെ വേഗം പ്രശസ്തി നേടിയ ക്ലബ് ഹൗസ് ഉപഭോക്താക്കളെ ഉന്നംവച്ചാണ് ഫേസ്ബുക്കിന്റെ പുതിയ നീക്കം.

From around the web