കേന്ദ്രസർക്കാരിന്റെ ഐടി നയം അനുസരിച്ച് പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ നടപ്പാക്കി വരികയാണെന്ന് ഫേസ്ബുക്ക്
May 26, 2021, 15:32 IST

കേന്ദ്രസർക്കാരിന്റെ ഐടി നയം അനുസരിച്ച് പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ നടപ്പാക്കി വരികയാണെന്ന് ഫേസ്ബുക്ക്. നിർദേശങ്ങൾ നടപ്പാക്കാനുള്ള മൂന്ന് മാസത്തെ കാലയളവ് ഇന്ന് അവസാനിക്കാനിരിക്കെയാണ് ഫേസ്ബുക്കിന്റെ പ്രതികരണം
മാർഗനിർദേശങ്ങൾ നടപ്പാക്കും. എന്നാൽ ചില പ്രശ്‌നങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ട്. ഞങ്ങളുടെ പ്ലാറ്റ് ഫോമിൽ സ്വതന്ത്രമായി ഉപയോക്താക്കൾക്ക് അവരുടെ അഭിപ്രായം തുടർന്നും പ്രകടിപ്പിക്കാമെന്നും ഫേസ്ബുക്കിന്റെ വക്താവ് അറയിിച്ചു.