ഐടെലുമായി സഹകരിച്ച് സ്മാര്‍ട്ട്ഫോണുകള്‍ അവതരിപ്പിക്കാൻ തയ്യാറെടുത്ത് ജിയോ
Apr 22, 2021, 16:08 IST

ചൈനീസ് ബ്രാന്‍ഡായ ഐടെലുമായി സഹകരിച്ച് ഇന്ത്യയിൽ വിലകുറഞ്ഞ സ്മാര്‍ട്ട്ഫോണുകള്‍ അവതരിപ്പിക്കാൻ തയ്യാറെടുത്ത് ജിയോ. മെയ് മാസം ജിയോയുമായി ഐടെൽ കരാറിലേർപ്പെടും. ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഐടെൽ- ജിയോ കൂട്ടുകെട്ട്. ഐടെൽ- ജിയോ സ്മാർട്ട്ഫോൺ പ്ലാനുകൾ അടുത്തമാസത്തോടെ ജിയോ അവതരിപ്പിക്കും.
ഐടെൽ ഫോണുകൾ നിർമിക്കുകയും ജിയോ ആ ഫോണുകൾ ഉപയോഗിക്കുന്നവർക്ക് വേണ്ടി മാത്രമായി ഏറ്റവും കുറഞ്ഞ ചാർജ് മാത്രം ഈടാക്കുന്ന ഡാറ്റാ പ്ലാനുകള്‍ അവതരിപ്പിക്കുകയും ചെയ്തേക്കാം. 2014 മുതൽ ഇന്ത്യയിൽ ഏറ്റവും വില കുറഞ്ഞ ഫോണുകൾ വിൽക്കുന്ന ചൈനീസ് ബ്രാൻഡാണ് ഐടെല്‍. 3000 രൂപ മുതലുള്ള ആൻഡ്രോയ്ഡ് ഗോ സ്മാർട്ട്ഫോണുകൾ വരെ അവർ ഇന്ത്യയിൽ ലോഞ്ച് ചെയ്തിട്ടുണ്ട്.