ഗൂഗിള്‍ പിക്‌സല്‍ 4എ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി

 
ഗൂഗിള്‍ പിക്‌സല്‍ 4എ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി

അമേരിക്കന്‍ വിപണിയില്‍ ഗൂഗിള്‍ പിക്‌സല്‍ 4എ സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചു. 349 ഡോളറിലാണ് വില ആരംഭിക്കുന്നത് ( 6ജിബി + 128 ജിബി). ഒക്ടോബറിലാണ് പിക്‌സല്‍ 4എ ഇന്ത്യയില്‍ അവതരിപ്പിക്കുകയെന്നും കമ്പനി വ്യക്തമാക്കി. ഇന്ത്യയിലെ വില പുറത്തിറക്കുന്നതിനോടനുബന്ധിച്ചാണ് വെളിപ്പെടുത്തുക. ഫ്‌ളിപ്കാര്‍ട്ടിലാണ് ഫോണ്‍ വില്‍പനയ്‌ക്കെത്തുക.

അമേരിക്കയില്‍ ഗൂഗിള്‍ സ്റ്റോറിലും ഗൂഗിള്‍ ഫൈ വെബ്‌സൈറ്റിലും പിക്‌സല്‍ 4എ ഫോണ്‍ ഓര്‍ഡര്‍ ചെയ്യാം. 
ഗൂഗിള്‍ സ്റ്റോര്‍, ബെസ്റ്റ് ബൈ.കോം, ആമസോണ്‍ എന്നിവയിലൂടെയും അതുപോലെ ഗൂഗിള്‍ ഫൈ, യുഎസ് സെല്ലുലാര്‍, വെറൈസണ്‍ എന്നിവയുള്‍പ്പെടെയുള്ള സേവനദാതാക്കളിലൂടെയും  ഓഗസ്റ്റ് 20 ന് ഫോണ്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

5.8 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ലേയുള്ള ഈ സ്മാര്‍ട്ട്ഫോണ്‍ 'ജസ്റ്റ് ബ്ലാക്ക്' നിറത്തിലാണ് പുറത്തിറങ്ങുക.പിക്സല്‍ 3, 3 എ, പിക്സല്‍ 4 എന്നീ ഫോണുകളില്‍ ഉപയോഗിച്ച സോണിയുടെ 12 എംപി ഐഎംഎക്‌സ് 363 സെന്‍സറിന്റെ അതേ ക്യാമറ മൊഡ്യൂളാണ് പുതിയ ഫോണിലും ഉള്‍പ്പെടുത്തിയിട്ടുള്ളത്.

എച്ച്ഡിആര്‍, ഡ്യുവല്‍ എക്സ്പോഷര്‍ കണ്‍ട്രോള്‍, പോര്‍ട്രെയിറ്റ് മോഡ്, ടോപ്പ് ഷോട്ട്, ആസ്‌ട്രോഫോട്ടോഗ്രഫി കഴിവുകളോടെയുള്ള നൈറ്റ് സൈറ്റ്, ഫ്യൂസ്ഡ് വീഡിയോ സ്‌റ്റെബിലൈസേഷന്‍ എന്നിവ റിയര്‍ ക്യാമറയിലുണ്ട്. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനും (OIS) ഉണ്ട്. സെല്‍ഫികള്‍ക്കായി, ഫോണിന് മുന്‍വശത്ത് എഫ് / 2.0 അപ്പേര്‍ച്ചറില്‍ 8 എംപി ക്യാമറ സെന്‍സറും  ഉണ്ട്.

ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 730 ജി മൊബൈല്‍ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ ഉപകരണ സുരക്ഷയ്ക്കായി ടൈറ്റന്‍ എം സെക്യൂരിറ്റി മൊഡ്യൂള്‍, 6 ജിബി റാം, 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയു്മുണ്ട്.18W ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന ഫോണില്‍ 3140mAh ബാറ്ററിയാണ് സ്മാര്‍ട്ട്ഫോണില്‍ ഉള്ളത്.

From around the web