ലൈവ് വ്യൂ ഫീച്ചറിന്റെ പുതിയ അപ്ഡേറ്റുകളുമായി ഗൂഗിൾ മാപ്പ്സ്
Updated: Oct 3, 2020, 07:32 IST

സാന്‍ ഫ്രാന്‍സിസ്‌കോ: ലൈവ് വ്യൂ ഫീച്ചറിന്റെ പുതിയ അപ്ഡേറ്റുകൾ ഗൂഗിൾ മാപ്പ്സ് പുറത്തുവിട്ടു. ജനപ്രിയ സ്ഥലങ്ങളും ലൊക്കേഷൻ ഷെയറിങ് ഫീച്ചറുകളും ഉൾപ്പടെയുള്ള സൗകര്യങ്ങളാണ് പുതിയ ലൈവ് വ്യൂ ഫീച്ചറിൽ ലഭ്യമാകുക.
ഈ സൗകര്യമനുസരിച്ച് ഉപയോക്താവ് ലൈവ് വ്യൂ മോഡിൽ വരുമ്പോൾ സമീപത്തെ പ്രധാന സ്ഥലങ്ങളിലേക്കുള്ള വഴികൾ ഉൾപ്പടെയുള്ള വിവരങ്ങൾ ഫോണിൽ ലഭിക്കുമെന്നാണ് ഫീച്ചറിന്റെ പ്രത്യേകത. ലക്ഷ്യസ്ഥാനത്തിൽ എത്തുവാൻ ഉപയോക്താവിന് എത്ര ദൂരം സഞ്ചരിക്കണമെന്നും ഏത് വഴിയാണ് സ്വീകരിക്കേണ്ടതെന്നുമുള്ള വിവരങ്ങൾ ഈ ഫീച്ചറിൽ കിട്ടുന്നതാണ്.