ചൈനയുടെ സാമ്പത്തിക രംഗത്ത് വൻ തിരിച്ചടി

ചൈനക്കെതിരായി ഇന്ത്യയുടെ മറുപടികൾ ചൈനയുടെ സാമ്പത്തിക രംഗത്ത് വൻ തിരിച്ചടികൾ നൽകുന്നുവെന്ന് റിപ്പോർട്ട് ലഭിച്ചിരിക്കുന്നത്. ആപ്പ് നിരോധനത്തിൽ ഏറ്റവും വലിയ ആഘാതം പബ്ജി മൊബൈൽ ഡവലപ്പറായ ചൈനീസ് കമ്പനി ടെൻസെന്റിനാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയിൽ പബ്ജി നിരോധനം വന്നതിനു ശേഷമുള്ള ആദ്യ ദിവസം തന്നെ ടെൻസെന്റിന് വിപണി മൂല്യത്തിൽ 1,400 കോടി ഡോളർ (ഏകദേശം 1.02 ലക്ഷം കോടി രൂപ) നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ടെൻസെന്റ് ഓഹരികൾ 2 ശതമാനം ഇടിഞ്ഞിരിക്കുകയാണ്.
പബ്ജിക്കു പുറമേ, ടെൻസെന്റ് ഗെയിംസിന്റെ ലുഡോ വേൾഡ്, എരീന ഓഫ് വലോർ, ചെസ് റഷ് എന്നീ ഗെയിമുകളും വൂവ് മീറ്റിങ്, ഐപിക്ക്, ടെൻസെന്റ് വെയ്ഉൻ, പിതു തുടങ്ങിയ ആപ്പുകളും നിരോധിക്കപ്പെട്ടിരിക്കുകയാണ്. ഇവയിൽ പലതും ചൈനീസ് പേരുകളിലാണ് ഗൂഗിൾ പ്ലേസ്റ്റോറിൽ കിട്ടിയിരുന്നത്.
ലഡാക്കിൽ ചൈന പ്രകോപനം തുടരുന്നതിന് പിന്നാലെയാണ് ജനപ്രിയ ഗെയിമായ പബ്ജി മൊബൈൽ അടക്കം 118 ചൈനീസ് മൊബൈൽ, ഇന്റർനെറ്റ് ആപ്ലിക്കേഷനുകൾ കൂടി ഇന്ത്യ നിരോധിക്കുകയുണ്ടായത്. ജൂണിൽ ടിക് ടോക് അടക്കം 59 ചൈനീസ് ആപ്ലിക്കേഷനുകൾ സർക്കാർ നിരോധിച്ചിരുന്നു. തുടർന്ന് ഇവയുടെ ക്ലോൺ ആപ്പുകളായ 47 എണ്ണത്തിനെതിരെ കൂടി നടപടി വരൂകയുണ്ടായി. ഇപ്പോഴത്തേതു കൂടി ആകെ 224 ആപ്പുകൾക്കാണ് ഇന്ത്യ ഇതുവരെ വിലക്കേർപ്പെടുത്തിയത്.