അമേരിക്കന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് അലങ്കോലമാക്കാന്‍ ഹാക്കര്‍മാര്‍; പുതിയ വെളിപ്പെടുത്തല്‍

 
അമേരിക്കന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് അലങ്കോലമാക്കാന്‍ ഹാക്കര്‍മാര്‍; പുതിയ വെളിപ്പെടുത്തല്‍

റ​ഷ്യ, ചൈ​ന, ഇ​റാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ള്ള ഹാ​ക്ക​ർ​മാ​ർ 2020 ലെ ​യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നെ ല​ക്ഷ്യം വ​യ്ക്കു​ന്ന​താ​യി ടെ​ക് ഭീ​മ​നാ​യ മൈ​ക്രോ​സോ​ഫ്റ്റ്. 2016ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡെ​മോ​ക്രാ​റ്റി​ക് പ്ര​ചാ​ര​ണ​ത്തി​ൽ ഇ​ട​പെ​ടാ​ൻ ശ്ര​മി​ച്ച റ​ഷ്യ​ൻ ഹാ​ക്ക​ർ​മാ​ർ ഇ​ത്ത​വ​ണ​യും രം​ഗ​ത്തി​റ​ങ്ങി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

യു​എ​സ് തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ട് വി​ദേ​ശ ഗ്രൂ​പ്പു​ക​ൾ ത​ങ്ങ​ളു​ടെ ശ്ര​മ​ങ്ങ​ൾ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ണെ​ന്ന് മൈ​ക്രോ​സോ​ഫ്റ്റ് പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നേ​യും ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി ജോ ​ബൈ​ഡ​നെ​യും ഹാ​ക്ക​ർ​മാ​ർ ല​ക്ഷ്യം​വ​ച്ചി​ട്ടു​ണ്ട്. റി​പ്പ​ബ്ലി​ക്ക​ൻ, ഡെ​മോ​ക്രാ​റ്റി​ക് ഉ​ൾ​പ്പെ​ടെ യു​എ​സി​ലെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​മാ​യി ബ​ന്ധ​മു​ള്ള 200 ല​ധി​കം സം​ഘ​ട​ന​ക​ളെ സ്ട്രോ​ൻ​ഷ്യം ഗ്രൂ​പ്പി​ലെ റ​ഷ്യ​ൻ ഹാ​ക്ക​ർ​മാ​ർ ല​ക്ഷ്യ​മി​ട്ട​താ‍​യി മൈ​ക്രോ​സോ​ഫ്റ്റ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. 

റ​ഷ്യ​ൻ സൈ​നി​ക ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​മാ​യ ജി‌​ആ​ർ‌​യു​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന സൈ​ബ​ർ ആ​ക്ര​മ​ണ യൂ​ണി​റ്റാ​ണ് ഫാ​ൻ​സി ബി​യ​ർ എ​ന്ന അ​റി​യ​പ്പെ​ടു​ന്ന സ്ട്രോ​ൻ​ഷ്യം. വാ​ഷിം​ഗ്ട​ൺ ഡി​സി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​സ്കെ​ഡി​കെ നി​ക്ക​ർ​ബോ​ക്ക​ർ എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ കം​പ്യൂ​ട്ട​റി​ൽ നു​ഴ​ഞ്ഞു​ക​യ​റാ​നു​ള്ള ഹാ​ക്ക​ർ​മാ​രു​ടെ ശ്ര​മം വി​ജ​യി​ച്ചി​ല്ല. റ​ഷ്യ​ൻ സ​ർ​ക്കാ​രി​ന്‍റെ പി​ന്തു​ണ​യു​ള്ള ഹാ​ക്ക​ർ​മാ​രാ​ണ് ആ​ക്ര​മ​ണ​ത്തി​നു ശ്ര​മി​ച്ച​ത്. 

ജോ ​ബൈ​ഡ​ന്‍റെ പ്ര​ചാ​ര​ണ​ച്ചു​മ​ത​ല​യു​ള്ള സ്ഥാ​പ​ന​മാ​ണ് എസ്കെ​ഡി​കെ നി​ക്ക​ർ​ബോ​ക്ക​ർ. അ​തേ​സ​മ​യം, ആ​രോ​പ​ണം വെ​റും അ​സം​ബ​ന്ധ​മാ​ണെ​ന്ന് ക്രെം​ലി​ൻ വ​ക്താ​വ് ദി​മി​ത്രി പെ​സ്കോ​വ് പ്ര​തി​ക​രി​ച്ചു. 2016ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി ഹി​ല്ല​രി ക്ലി​ന്‍റ​ണി​ന്‍റെ പ​രാ​ജ​യം ഉ​റ​പ്പു​വ​രു​ത്താ​ൻ റ​ഷ്യ​ൻ ഹാ​ക്ക​ർ​മാ​ർ ശ്ര​മി​ച്ച​താ​യി സ്പെ​ഷ​ൻ കോ​ൺ സ​ൽ റോ​ബ​ർ​ട്ട് മു​ള്ള​റും സെ​ന​റ്റ് ഇ​ന്‍റ​ലി​ജ​ൻ​സ് ക​മ്മി​റ്റി​യും ക​ണ്ടെ​ത്തി​യി​രു​ന്നു

From around the web