സൂക്ഷിച്ചില്ലെങ്കിൽ പണികിട്ടും; ഫോൺ പണി തുടങ്ങി

കോവിഡ് എന്ന മഹാമാരി എല്ലാരേയും വീട്ടിലക്കിയിരിക്കുകയാണ്.അതുകൊണ്ട് തന്നെ സമയം പോകാന് കണ്ടെത്തുന്ന വഴി ഫോണ് ഉപയോഗിക്കുന്നതിലൂടെയാണ്. അതുകൊണ്ട് തന്നെ ഫോണിലൂടെ വരുന്ന ഓഫര് പോലുള്ള വ്യാജവാര്ത്തകള് കൂടുതലും ഷെയര് ചെയ്യപ്പെടുന്നത് ഇതിലൂടെയാണ്. ഇപ്പോള് കൊറോണ പ്രതിസന്ധി വന്നപ്പോള് എല്ലാവരും കേള്ക്കുന്ന ഒരു വാര്ത്തയാണ് ആറുമാസത്തേയ്ക്ക് ജിയോയും ഫേസ്ബുക്കും ഇപ്പോള് ആറുമാസത്തേക്ക് പ്രതിദിനം 25 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്ന ഒരു സന്ദേശം . സത്യം പറഞ്ഞാല് ഇങ്ങനെയുള്ള ചതിക്കുഴിയില് വീഴാതെ ഇരിക്കാന് സൂക്ഷിക്കുക. ഇങ്ങനെയുള്ള വാര്‍ത്തകള്‍ വിശ്വാസിക്കരുത് കാരണം അവര്‍ അങ്ങനെയൊരു ഇടപാട് ചെയ്യുന്നില്ല.
ജിയോയും ഫേസ്ബുക്കും 5.7 ബില്യണ്‍ ഡോളര്‍ കരാര്‍ ഒപ്പിട്ടതിന് ശേഷമാണ് ഇത്തരം വ്യാജസന്ദേശങ്ങള്‍ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ വന്നു തുടങ്ങിയത്. ഫെയ്‌സ്ബുക്കോ ജിയോയോ അത്തരം പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ലാത്തതിനാല്‍ പരസ്യങ്ങളില്‍ ക്ലിക്കുചെയ്യാന്‍ ആളുകളെ ആകര്‍ഷിക്കുന്നതിനുള്ള സ്പാമര്‍മാരുടെ മറ്റൊരു തന്ത്രമാണ് ഈ സന്ദേശം.