എംക്യു-ബി ഡ്രോണുകള്‍ അമേരിക്കയില്‍ നിന്ന് വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചു

 
എംക്യു-ബി ഡ്രോണുകള്‍ അമേരിക്കയില്‍ നിന്ന് വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചു
ന്യൂഡല്‍ഹി : അമേരിക്കയില്‍ നിന്നും എംക്യു-ബി ഡ്രോണുകള്‍ വാങ്ങാന്‍ തീരുമാനിച്ച് ഇന്ത്യ. അതിര്‍ത്തിയില്‍ ചൈനീസ് പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ജനറല്‍ അറ്റോമിക് എംക്യൂ-9ബി ഗാര്‍ഡിയന്‍ ഡ്രോണുകളാണ് വാങ്ങാനൊരുങ്ങുന്നത്. ഇതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നാണ്. അമേരിക്കയില്‍ നിന്നും 30 എംക്യു ഡ്രോണുകള്‍ വാങ്ങാനാണ് പ്രതിരോധമന്ത്രാലയം ആലോചിക്കുന്നത്.
ഡ്രോണുകള്‍ വാങ്ങുന്നതിനായി അമേരിക്കയുമായി രണ്ട് ഘട്ടങ്ങളുള്ള കരാറിലാകും ഇന്ത്യ ഏര്‍പ്പെടുക. ആദ്യഘട്ട കരാറില്‍ 6 ഡ്രോണുകളും, രണ്ടാം ഘട്ട കരാറില്‍ ബാക്കി 24 ഡ്രോണുകളും വാങ്ങാനാണ് പദ്ധതി. ഡ്രോണുകള്‍ വാങ്ങുന്നതിനായി ഏകദേശം 3 ബില്യണ്‍ ഡോളര്‍ ചിലവ് വരുമെന്നാണ് മന്ത്രാലയം കണക്കാക്കുന്നത്. സാറ്റ്ലൈറ്റ് ഉപയോഗിച്ച് നിയന്ത്രിക്കുന്ന അത്യാധുനിക ശേഷിയുള്ള ഡ്രോണുകള്‍ക്ക് 45,000 അടി ഉയരത്തില്‍ പറന്ന് നിരീക്ഷണം നടത്താനുള്ള കഴിവുണ്ട്. 35 മണിക്കൂര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ഇവ റഡാറുകള്‍ ഉപയോഗിച്ചാണ് ശത്രുക്കളെ കണ്ടെത്തുന്നത്.

From around the web