പുതിയ സ്നാപ് ഷോട്ട് ഫീച്ചര്‍ ഗൂഗിള്‍ അസിസ്റ്റന്‍റില്‍ അവതരിപ്പിച്ചു

ഗൂഗിള്‍ അസിസ്റ്റന്‍റില്‍ പുതിയ സ്നാപ് ഷോട്ട് ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍. ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭിക്കും. ദിവസവും ഒരു വ്യക്തി ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി ക്രോഡീകരിച്ച് ഒരു വ്യക്തിക്ക് നല്‍കുന്ന സംവിധാനമാണ് ഇതെന്നാണ് ഗൂഗിള്‍ പറയുന്നത്. സംഗ്രഹമായതും,ത്വരിതപ്പെടുത്തിയതും, യാന്ത്രികമായതുമായ ഒരു സംവിധാനമെന്നാണ് ഈ പ്രത്യേകതയെ ഗൂഗിള്‍ വിശേഷിപ്പിക്കുന്നത്.
ഒരു ദിവസം തുടങ്ങുമ്പോള്‍ “Hey Google, show me my day” എന്ന് പറഞ്ഞാല്‍ അന്നത്തെ നിങ്ങള്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ എല്ലാം ഗൂഗിള്‍ അസിസ്റ്റന്‍റില്‍ ലഭ്യമാകും. ഇപ്പോള്‍ ഇംഗ്ലീഷ് കമന്‍റിന് മാത്രം പ്രതികരിക്കുന്ന സംവിധാനമാണ് ഇത്. എന്നാല്‍ അധികം വൈകാതെ മറ്റു ഭാഷകളിലും ഇത് ലഭ്യമാകും എന്നാണ് ഗൂഗിള്‍ അറിയിക്കുന്നത്.
ഇതില്‍ നിങ്ങളുടെ പ്രധാനപ്പെട്ട കോണ്‍ടാക്റ്റുകളുടെ ജന്മദിനമോ, അല്ലെങ്കില്‍ പ്രധാന ചടങ്ങോ അടക്കം ഇത് ഓര്‍മ്മിപ്പിക്കും. ഇതില്‍ ടാപ്പ് ചെയ്താല്‍ ഉടന്‍ തന്നെ അവരെ വിളിച്ച് ആശംസ അറിയിക്കാനോ, സന്ദേശം അയക്കാനോ സാധിക്കും. ഒപ്പം നിങ്ങളുടെ ബില്ല് പേമെന്‍റുകള്‍ അടക്കം ഓര്‍മ്മിപ്പിക്കാന്‍ ഇതിന് സാധിക്കും.