സമൂഹമാധ്യമങ്ങൾക്ക് ഐ.ടി. പാർലമെന്ററി സമിതി സമൻസ് അയച്ചു
Jun 20, 2021, 16:55 IST

ഡൽഹി :സമൂഹമാധ്യമങ്ങൾക്ക് ഐ.ടി. പാർലമെന്ററി സമിതി സമൻസ് അയച്ചു. ഐടി നിയമഭേദഗതി വിഷയത്തിലാണ് സമൻസ്. രാജ്യത്ത് പുതിയ ഐ.ടി. നിയമ ഭേദഗതി നടപ്പാക്കുന്ന സാഹചര്യത്തിൽ തൽസ്ഥിതി വിവരം നേരിൽ ഹാജരായി വിവരിക്കാനാണ് സമൻസിലെ നിർദേശം. ശശി തരൂർ അധ്യക്ഷനായ ഐ.ടി. പാർലമെന്ററി സമിതിയാണ് ഇപ്പോൾ ഇങ്ങനെ ഒരു നിർദേശം മുന്നോട്ട് വച്ചത്.
ഫേസ്ബുക്ക്, ഗൂഗിൾ, യുട്യൂബ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങൾക്കാണ് പാർലമെന്ററി സമിതി സമൻസ് അയച്ചത്. പക്ഷേ കൊവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ നേരിട്ട് ഹാജരായി വിവരങ്ങൾ വിശദീകരിക്കുക സാധ്യമല്ലെന്നും ഓൺലൈനായി ഹാജരാകാമെന്നും ഫേസ്ബുക്ക് മറുപടി നൽകി. എന്നാൽ ഈ അറിയിപ്പ് സമിതി അംഗീകരിച്ചില്ല.