ഓണ്‍ലൈനിലൂടെ ഹാജരാകാമെന്ന ഫേസ്ബുക്കിന്റെ അഭ്യര്‍ത്ഥന തള്ളിയ ഐടി പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി

 
x

ഓണ്‍ലൈനിലൂടെ ഹാജരാകാമെന്ന ഫേസ്ബുക്കിന്റെ അഭ്യര്‍ത്ഥന തള്ളിയ ഐടി പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി ഫേസ്ബുക്ക് പ്രതിനിധി നേരിട്ട് ഹാജരാകണമെന്ന് നിർദേശിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് നേരിട്ട് ഹാജരാനാകില്ലെന്ന് ഫേസ്ബുക്ക് വാദിച്ചെങ്കിലും വാക്‌സിനെടുത്ത് നേരിട്ട് ഹാജരാകാൻ ശശി തരൂര്‍ അധ്യക്ഷനായ പാർലമെന്ററി സമിതി ആവശ്യപ്പെട്ടു.

ഫേസ്ബുക്കിന് പുറമെ ഗൂഗിൾ, യൂട്യൂബ് എന്നീ കമ്പനികളുടെ പ്രതിനിധികളെയും പാർലമെന്ററി സമിതി വിളിച്ചുവരുത്തും. പുതിയ ഐടി നിയമങ്ങൾ നടപ്പാക്കാത്തതിനാൽ ട്വിറ്ററിന് ഇന്ത്യയിലെ നിയമ പരിരക്ഷ നഷ്ടമായതായി കേന്ദ്രസർക്കാർ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് സാമൂഹിക മാധ്യമ കമ്പനികള്‍ അടക്കമുള്ളവരെയും വിളിച്ച് വരുത്താന്‍ സമിതി തീരുമാനമെടുത്തത്.

From around the web