ജിയോയുടെ 9.9 ശതമാത്തോളം ഓഹരികൾ വാങ്ങിയാതായി ഫേസ്ബുക്ക്

ന്യൂഡല്ഹി: റിലയന്സ് ഇന്ഡസ്ട്രീസ് ലിമിറ്റഡിന്റെ പ്രമുഖ ടെലികോം യൂണിറ്റായ ജിയോയുടെ 9.9 ശതമാത്തോളം ഓഹരികൾ വാങ്ങിയാതായി ഫേസ്ബുക്ക്. ഏകദേശം 43,574 കോടിയോളം രൂപയുടേതാണ് ഇടപാടെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇതോടെ ജിയോയുടെ മൂല്യം 4.62 ലക്ഷം കോടിയായി ഉയർന്നു.
അതേസമയം, ലോകത്തെ ഒരു ടെക്നോളജി കമ്പനി മൈനോരിറ്റി സ്റ്റോക്കിനു വേണ്ടി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിതെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ. ഇന്ത്യന് സാങ്കേതിക വിദ്യാ മേഖലയിലെ ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപമാണിതെന്നാണ് റിലയന്സ് അറിയിച്ചത്.
നിലവിൽ ഫേസ്ബുക്കുമായുള്ള പങ്കാളിത്തം വലിയ മാറ്റം ഉണ്ടാക്കുമെന്ന് ആർഐഎൽ ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു. കോവിഡിനെ തുടർന്നുള്ള രാജ്യത്തെ സാമ്പത്തിക പ്രതിസന്ധികൾ ഉടൻ മറികടക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.