പുതിയ കോവിഡ് ടൂളുമായി ജിയോയും എയര്‍ടെല്ലും രംഗത്ത്
കൊറോണ വൈറസ് ബാധിക്കാന് ഓരോരുത്തര്ക്കും എത്രത്തോളം സാധ്യതയുണ്ടെന്ന് കണക്കുകൂട്ടാന് സഹായിക്കുന്ന ടൂളുകളുമായി എയര്ടെല്ലും ജിയോയും. ആരോഗ്യവും യാത്ര ചെയ്ത വിവരങ്ങളും അടക്കം ഒരു കൂട്ടം ചോദ്യങ്ങളുടെ ഉത്തരങ്ങള് ശേഖരിച്ച ശേഷമാണ് നിങ്ങള്ക്ക് എത്രത്തോളം കൊറോണ വൈറസ് വരാന് സാധ്യതയുണ്ടെന്ന് കണക്കുകൂട്ടി പറയുക. റിലയന്സ് ജിയോയുടെ മൈജിയോ ആപ്ലിക്കേഷനിലാണ് കോവിഡ് 19 ടൂള് ലഭ്യമായിരിക്കുന്നത്. പ്രായം, പേര്, കൊറോണ ബാധിതനായ ആരെങ്കിലുമായി സമ്പര്ക്കത്തില് വന്നിരുന്നോ? തുടങ്ങി നിരവധി ചോദ്യങ്ങള് ഈ ടൂള് ചോദിക്കും. ഇവക്ക് ലഭിക്കുന്ന ഉത്തരങ്ങളില്
Mar 27, 2020, 11:36 IST

കൊറോണ വൈറസ് ബാധിക്കാന് ഓരോരുത്തര്ക്കും എത്രത്തോളം സാധ്യതയുണ്ടെന്ന് കണക്കുകൂട്ടാന് സഹായിക്കുന്ന ടൂളുകളുമായി എയര്ടെല്ലും ജിയോയും. ആരോഗ്യവും യാത്ര ചെയ്ത വിവരങ്ങളും അടക്കം ഒരു കൂട്ടം ചോദ്യങ്ങളുടെ ഉത്തരങ്ങള് ശേഖരിച്ച ശേഷമാണ് നിങ്ങള്ക്ക് എത്രത്തോളം കൊറോണ വൈറസ് വരാന് സാധ്യതയുണ്ടെന്ന് കണക്കുകൂട്ടി പറയുക.
റിലയന്സ് ജിയോയുടെ മൈജിയോ ആപ്ലിക്കേഷനിലാണ് കോവിഡ് 19 ടൂള് ലഭ്യമായിരിക്കുന്നത്. പ്രായം, പേര്, കൊറോണ ബാധിതനായ ആരെങ്കിലുമായി സമ്പര്ക്കത്തില് വന്നിരുന്നോ? തുടങ്ങി നിരവധി ചോദ്യങ്ങള് ഈ ടൂള് ചോദിക്കും. ഇവക്ക് ലഭിക്കുന്ന ഉത്തരങ്ങളില്‍ നിന്നും കണക്കുകൂട്ടിയാണ് എത്രത്തോളം കൊറോണ വൈറസ് വരാനുള്ള സാധ്യത നിങ്ങള്‍ക്കുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുക.