വ്യവസായ ഉത്പന്നങ്ങളുടെ വിപണനത്തിന് ‘കേരള മാര്‍ക്കറ്റ്’ വെബ്‌പോര്‍ട്ടല്‍

കേരളത്തിലെ ചെറുകിട, പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങളുടെ വിപണനം വിപുലമാക്കാന് കേരളാ മാര്ക്കറ്റ് എന്ന പേരില് വെബ് പോര്ട്ടല് ആരംഭിക്കുന്നു . നമ്മുടെ നാട്ടിലെ ഉത്പന്നങ്ങള്ക്ക് ദേശീയ, അന്താരാഷ്ട്ര തലത്തില് വിപുലമായ വിപണി ലഭ്യമാക്കുകയാണ് ലക്ഷ്യം. വിദേശത്തുനിന്നുള്പ്പെടെയുള്ള ഉപഭോക്താക്കള്ക്ക് വെബ്പോര്ട്ടലില് രജിസ്റ്റര് ചെയ്യുന്ന സംരംഭങ്ങളുമായി അനായാസം ബന്ധപ്പെടാനാകും.
ലോകമാകെ വ്യാപിച്ച കൊവിഡ് സാഹചര്യത്തിലും ലോക്ക്ഡൗണിലും വിപണി നഷ്ടപ്പെട്ട സംസ്ഥാനത്തെ സംരംഭങ്ങള്ക്ക് പുതിയ വിപണന സാധ്യതകള് തുറക്കുകയാണ് വ്യവസായവകുപ്പ്. ഒപ്പം പൊതുമേഖലാ സ്ഥാപനങ്ങളെ കൂടുതല് ഉയരങ്ങളിലേക്ക് എത്തിക്കാനാണ് ശ്രമം.ഭക്ഷ്യ സംസ്‌കരണം, കൈത്തറി, റബ്ബര്‍, കയര്‍, ആയുര്‍വേദം, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്, കരകൗശലം, കൃഷി എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി തിരിച്ചാണ് പേര്‍ട്ടല്‍ സേവനം. സംരംഭകര്‍ കേരള ഇ മാര്‍ക്കറ്റ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താല്‍ അവരുടെ സ്ഥാപനത്തെ കുറിച്ചും ഉത്പന്നത്തെ കുറിച്ചുമുള്ള വിവരങ്ങള്‍ പേര്‍ട്ടലില്‍ ചേര്‍ക്കാം. ഉത്പന്നങ്ങളുടെ ചിത്രവും വിലവിവരവും ഉത്പന്നത്തെ കുറിച്ച് ചെറിയ വിവരണവും നല്‍കാന്‍ സൗകര്യമുണ്ടാകും.സാങ്കേതിക ദിനം വാജ്‌പേയിയെ സ്മരിച്ചും വിദഗ്ധരെ അഭിവാദനം ചെയ്തും മോദി
.