ടിക്ടോക് കമ്പനി ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ കെവിന്‍ മേയര്‍ രാജിവെച്ചു

 
ടിക്ടോക് കമ്പനി ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ കെവിന്‍ മേയര്‍ രാജിവെച്ചു

ബെയ്ജിങ്: ടിക്ടോക് കമ്പനി ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ കെവിന്‍ മേയര്‍ രാജിവെച്ചു. കമ്പനി ജനറല്‍ മാനേജര്‍ വനേസ പപ്പാസ് സിഇഒ ആയി താത്ക്കാലികമായി പദവിയേറ്റെടുക്കുന്നതാണ്.

കുറച്ച് നാളുകളായി രാഷ്ട്രീയ പരിസ്ഥിതിയില്‍ ഏറെ മാറ്റം വന്നിട്ടുണ്ട്. ഞാനേറ്റെടുത്ത പദവിയുടെ ഉത്തരവാദിത്തം പൂര്‍ണമായി നിറവേറ്റിക്കഴിഞ്ഞിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിന് എത്രയും വേഗം ഒരു പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ. കമ്പനിയില്‍നിന്ന് വിരമിക്കുന്ന കാര്യം ഏറെ വിഷമത്തോടെ നിങ്ങളെ അറിയിക്കുന്നുവെന്ന് കെവിന്‍ മേയര്‍ നല്‍കിയ രാജിക്കത്തില്‍ പറയുകയാണ്.

From around the web