കോവിഡ് 19: വീട്ടിലിരിക്കുന്നവര്‍ക്ക് ഒരു മാസത്തെ സൗജന്യ ഇന്‍റര്‍നെറ്റ് സേവനങ്ങളുമായി ബിഎസ്എന്‍എല്‍

ഡൽഹി: രാജ്യമാകെ കോവിഡ് ഭീതിയിലായതോടെ പല ഓഫീസുകളും അടച്ചിട്ട് ഇപ്പോള് പലരും വര്ക്ക് ഫ്രം ഹോം മോഡിലേക്ക് മാറിയിരിക്കുകയാണ്. ഈ അടച്ചിടല് പ്രക്രിയയില് ജനങ്ങള്ക്ക് വിവരം ലഭിക്കുന്നത് ഇന്റർനെറ്റ് സേവനത്തിലൂടെയാണ്. അതിനായി ഉപയോക്താക്കൾക്ക് ആശ്വാസവുമായാണ് ബിഎസ്എന്എല് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വീടുകളിൽ തുടരുന്ന ആളുകൾക്ക് ഒരു മാസത്തേക്ക് സൗജന്യ ഇന്റർനെറ്റ് ആക്സസ് വാഗ്ദാനം ചെയ്യുന്നുവെന്നാണ് ബിഎസ്എൻഎൽ പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാർ നടത്തുന്ന ടെലികോം സേവനം ടെലിഫോൺ / ലാൻഡ്ലൈൻ ഉപഭോക്താക്കൾക്ക് ബ്രോഡ്ബാൻഡ് സൗജന്യമായാണ് നൽകുന്നത്.
 
കോവിഡ് 19: വീട്ടിലിരിക്കുന്നവര്‍ക്ക് ഒരു മാസത്തെ സൗജന്യ ഇന്‍റര്‍നെറ്റ് സേവനങ്ങളുമായി ബിഎസ്എന്‍എല്‍

ഡൽഹി: രാജ്യമാകെ കോവിഡ് ഭീതിയിലായതോടെ പല ഓഫീസുകളും അടച്ചിട്ട് ഇപ്പോള്‍ പലരും വര്‍ക്ക് ഫ്രം ഹോം മോഡിലേക്ക് മാറിയിരിക്കുകയാണ്. ഈ അടച്ചിടല്‍ പ്രക്രിയയില്‍ ജനങ്ങള്‍ക്ക് വിവരം ലഭിക്കുന്നത് ഇന്റർനെറ്റ് സേവനത്തിലൂടെയാണ്. അതിനായി ഉപയോക്താക്കൾക്ക് ആശ്വാസവുമായാണ് ബിഎസ്എന്‍എല്‍ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.

കോവിഡ് പ്രതിരോധത്തിന്റെ ഭാ​ഗമായി വീടുകളിൽ തുടരുന്ന ആളുകൾ‌ക്ക് ഒരു മാസത്തേക്ക് സൗജന്യ ഇന്റർ‌നെറ്റ് ആക്സസ് വാഗ്ദാനം ചെയ്യുന്നുവെന്നാണ് ബിഎസ്എൻഎൽ പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാർ നടത്തുന്ന ടെലികോം സേവനം ടെലിഫോൺ / ലാൻഡ്‌ലൈൻ ഉപഭോക്താക്കൾക്ക് ബ്രോഡ്‌ബാൻഡ് സൗജന്യമായാണ് നൽകുന്നത്. നേരത്തെ ബി‌എസ്‌എൻ‌എൽ കണക്ഷൻ ഉണ്ടായിരുന്നില്ലെങ്കിൽ ടെലികോം ഓപ്പറേറ്റർ വഴി ബ്രോഡ്ബാൻഡ് ലൈനുകൾ സൗജന്യമായി ഇൻസ്റ്റാൾ ചെയ്യാം.

From around the web