പ്രമുഖ സോഷ്യൽ നെറ്റ്‌വർക്കിങ് സേവനമായ ലിങ്ക്ഡ്ഇനിലെ 92 ശതമാനം ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നെന്ന് റിപ്പോർട്ട്
Jun 30, 2021, 17:22 IST

പ്രമുഖ സോഷ്യൽ നെറ്റ്‌വർക്കിങ് സേവനമായ ലിങ്ക്ഡ്ഇനിലെ 92 ശതമാനം ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നെന്ന് റിപ്പോർട്ട്. ഓൺലൈൻ, ഫിസിക്കൽ വിലാസങ്ങൾ, ജിയോലൊക്കേഷൻ റെക്കോർഡുകൾ, പ്രതീക്ഷിക്കുന്ന ശമ്പളം എന്നിവയൊക്കെ ചോർന്ന വിവരങ്ങളിൽ പെടുന്നു.
ഹാക്കർ എന്ന് കരുതപ്പെടുന്നയാൾ ജൂൺ 22ന് ഈ വിവരങ്ങൾ ഡാർക്ക് വെബിൽ വില്പനക്കെന്ന് കാണിച്ച് ഓൺലൈനിൽ പരസ്യം നൽകിയിരുന്നു. ഏതാണ്ട് 700 മില്ല്യൺ ആളുകളുടെ വിവരങ്ങളാണ് ചോർന്നിരിക്കുന്നത്. ചില ആളുകളുടെ മുഴുവൻ പേരും ഇമെയിൽ വിലാസവും മൊബൈൽ നമ്പരുമൊക്കെ ചോർന്ന വിവരങ്ങളിൽ പെടുന്നു.