ക്രിക്കറ്റ് സീസണ്‍ മുന്നില്‍ കണ്ട് കിടിലന്‍ ഓഫറുകളുമായി ജിയോ

 

 
ക്രിക്കറ്റ് സീസണ്‍ മുന്നില്‍ കണ്ട് കിടിലന്‍ ഓഫറുകളുമായി ജിയോ

മുംബൈ: വരാനിരിക്കുന്ന ഐപിഎല്‍ സീസണ്‍ അടക്കം മുന്നില്‍കണ്ട് പുതിയ ഓഫറുമായി ജിയോ രംഗത്ത്.
399 വിലയുള്ള ഡിസ്നി + ഹോട്ട്സ്റ്റാറിന്റെ 1 വർഷത്തെ സബ്‌സ്‌ക്രിപ്‌ഷൻ രണ്ട് ഡേറ്റാ പ്ലാനുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഡിസ്നി + ഹോട്ട്സ്റ്റാറിന്റെ 1 വർഷത്തെ സബ്‌സ്‌ക്രിപ്‌ഷൻ നൽകുന്ന ഒന്നിലധികം പ്രീപെയ്ഡ് വോയ്‌സ്, ഡേറ്റ ആഡ്-ഓൺ പ്ലാനുകളാണ് റിലയൻസ് ജിയോയിലുള്ളത്.

499 പ്ലാനില്‍ റിലയൻസ് ജിയോ 499 രൂപയുടെ ക്രിക്കറ്റ് പായ്ക്ക് അവതരിപ്പിച്ചു. ഇതില്‍ 399 രൂപ വിലമതിക്കുന്ന ഡിസ്നി + ഹോട്ട്സ്റ്റാറിന്റെ 1 വർഷത്തെ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നു, കൂടാതെ പരിധിയില്ലാത്ത ക്രിക്കറ്റ് കവറേജ് നൽകുമെന്നും കമ്പനി അറിയിച്ചു. സബ്‌സ്‌ക്രിപ്‌ഷൻ ആനുകൂല്യങ്ങൾക്ക് പുറമെ, 56 ദിവസത്തെ കാലയളവിൽ റിലയൻസ് ജിയോ പ്രതിദിനം 1.5 ജിബി ഡേറ്റ വാഗ്ദാനം ചെയ്യുന്നു. വോയ്സ് കോള്‍ ഈ പ്ലാനിൽ ലഭിക്കുന്നില്ല.

777 ക്വാർട്ടർലി പ്ലാൻ റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് 399 രൂപ വിലയുള്ള ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപിയുടെ ഒരു വർഷത്തെ സബ്സ്ക്രിപ്ഷനും ലഭിക്കും. എന്നാൽ, ഈ പ്ലാനിൽ വോയ്‌സ്, ഡേറ്റ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. 

777 രൂപയുടെ ത്രൈമാസ പ്ലാനിൽ 131 ജിബി ഡേറ്റ, പരിധിയില്ലാത്ത വോയ്‌സ് കോളിങ്, 84 ദിവസത്തേക്ക് സാധുതയുള്ള ജിയോ ആപ്ലിക്കേഷനുകളിലേക്ക് പ്രവേശനം എന്നിവ നൽകുന്നു. ഉപയോക്താവിന് പ്രതിദിനം 1.5 ജിബി ഡേറ്റയും പായ്ക്കിനൊപ്പം 5 ജിബിയുടെ അധിക ഡേറ്റയും ലഭിക്കും. പാക്കിന്റെ കാലാവധി 84 ദിവസമാണ്

 

From around the web