ടൂള്‍കിറ്റ് കേസില്‍ ട്വിറ്റര്‍ ഇന്ത്യന്‍ മേധാവി മനീഷ് മഹേശ്വരിയെ ചോദ്യം ചെയ്തു

ടൂള്‍കിറ്റ് കേസില്‍ ട്വിറ്റര്‍ ഇന്ത്യന്‍ മേധാവി മനീഷ് മഹേശ്വരിയെ ചോദ്യം ചെയ്തുവെന്ന് റിപ്പോർട്ട്. മെയ് 31ന് രണ്ടുമണിക്കൂറോളം ബംഗ്‌ളൂരുവില്‍ ചോദ്യം ചെയ്തതായുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
മനീഷ് മഹേശ്വരിയുമായി ബംഗുലുരുവില്‍ വെച്ച് കൂടിക്കാഴ്ച്ചയ്ക്ക് ഡല്‍ഹി പോലീസ് അനുമതി നേടിയ ശേഷം സീനിയര്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചോദ്യം ചെയ്യുകയായിരുന്നു.
കേന്ദ്രസര്‍ക്കാരും ട്വിറ്ററും തമ്മില്‍ കടുത്ത അഭിപ്രായഭിന്നത നിലനില്‍ക്കുന്നതിനിടെയാണ് കമ്പനിയുടെ ഇന്ത്യന്‍ മേധാവിയെ ചോദ്യം ചെയ്തതായുള്ള വാര്‍ത്ത പുറത്തുവരുന്നത്.
ട്വിറ്ററിന് ഇപ്പോള്‍ ആരോപിക്കപ്പെട്ട ടൂള്‍കിറ്റിനെ സംബന്ധിച്ച് എന്തെല്ലാം വിവരങ്ങളാണ് നല്‍കാന്‍ കഴിയുകയെന്നും ചില പ്രത്യേക നേതാക്കളെ മാത്രം ടൂള്‍കിറ്റ് ദുഷ്പ്രചാരണങ്ങള്‍ക്ക് ട്വിറ്റര്‍ വിധേയമാക്കിയത് എന്തുകൊണ്ടാണെന്നും ചോദിച്ചതായാണ് ഡല്‍ഹി പോലീസിലെ മുതിര്‍ന്ന ഓഫീസര്‍ അറിയിച്ചത്.