ഓർമ്മകൾ പുതുക്കാം; നോക്കിയ 5.3, നോക്കിയ 5310 വീണ്ടും വരുന്നു

നോക്കിയ 5.3, നോക്കിയ 5310 എന്നിവ ഉടന് ഇന്ത്യയിലേക്ക് വരുന്നു. ഇന്ത്യയ്ക്കായുള്ള നോക്കിയ മൊബൈല്സ് വെബ്സൈറ്റ് രണ്ട് ഫോണുകളും ലിസ്റ്റുചെയ്തിട്ടുണ്ട്, എങ്കിലും ലോഞ്ച് തീയതി വില എന്നിവ സ്ഥിരീകരിച്ചിട്ടില്ല. നോക്കിയ 5.3 ഒരു മിഡ് റേഞ്ച് സ്മാര്ട്ട്ഫോണാണ്, നോക്കിയ 5310 നോക്കിയ 5310 എക്സ്പ്രസ് മ്യൂസിക്കിന്റെ ആധുനിക നവീകരണമാണ്. നോക്കിയ 5.3, നോക്കിയ 5310 എന്നിവ ഇന്ത്യയില് എത്തുമെന്ന് ഇപ്പോള് സ്ഥിരീകരിക്കപ്പെടുമ്പോള് മറ്റ് രണ്ട് ഫോണുകളായ നോക്കിയ 8.3 5 ജി, നോക്കിയ 1.3 എന്നിവയുടെ ഭാവി ഇന്ത്യന്‍ വിപണിയില്‍ അനിശ്ചിതത്വത്തിലാണ്.
ഈ മാസം ആദ്യം നടക്കുന്ന പരിപാടിയില്‍ നോക്കിയ 5.3, നോക്കിയ 1.3, നോക്കിയ 5310 എന്നിവ ആഗോളതലത്തില്‍ വിപണിയിലെത്തുമെന്ന് നോക്കിയ ഫോണുകളുടെ ബ്രാന്‍ഡ് ലൈസന്‍സിയായ എച്ച്എംഡി ഗ്ലോബല്‍ അറിയിച്ചിരുന്നു. എന്നാല്‍ ഏത് രാജ്യങ്ങളിലാണ് ഇവയെത്തുക, പ്രാദേശിക വിപണികളില്‍ ഈ ഫോണുകള്‍ക്ക് എന്ത് വിലവരും എന്നിങ്ങനെയുള്ള കാര്യങ്ങളൊന്നും ഇവര്‍ പങ്കുവെച്ചിട്ടില്ല. നോക്കിയയുടെ ഇന്ത്യ വെബ്‌സൈറ്റിലെ ഏറ്റവും പുതിയ മാറ്റങ്ങള്‍ പ്രകാരം ഇപ്പോള്‍ രണ്ട് ഫോണുകളുടെ വരവ് മാത്രമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. നോക്കിയ 5.3 ന് ഇന്ത്യയില്‍ 15,000 രൂപയോളം വിലവരും, യൂറോ വില കൃത്യമായി പരിവര്‍ത്തനം ചെയ്താല്‍ നോക്കിയ 5310 ന് 3,500 രൂപ വിലവരും.