ഈ മാസം അവസാനത്തോടെ മൈക്രോസോഫ്റ്റ് വിൻഡോസ് 11

 
cd

വാഷിംഗ്ടൺ: മൈക്രോസോഫ്റ്റ് കമ്പനിയുടെ പുതിയ ലൈഫ് സൈക്കിൾ ഫാക്ട് ഷീറ്റ് പ്രകാരം, 2025 ഒക്ടോബർ 14ന് മൈക്രോസോഫ്റ്റ് വിൻഡോസ് 10 ഹോം, പ്രോ, പ്രോ ഫോർ വർക്സ്റ്റേഷൻസ്, പ്രോ എഡ്യൂക്കേഷൻ എന്നിവക്കുള്ള പിന്തുണ പിൻവലിക്കും. പിന്തുണ പിൻവലിക്കുമെന്നാൽ അതിനു ശേഷം വിൻഡോസ് 10ൽ പുതിയ അപ്ഡേറ്റുകളോ സുരക്ഷാ പരിഹാരങ്ങളോ കമ്പനി സ്വീകരിക്കുകയില്ല.

കമ്പനിയുടെ പുതിയ ടീസർ പ്രകാരം, ഈ മാസം അവസാനത്തോടെ മൈക്രോസോഫ്റ്റ് വിൻഡോസ് 11 പുറത്തിറക്കും. വിന്‍ഡോസ് 11 ആണെന്ന് സൂചന നല്‍കിയിട്ടും അടുത്ത തലമുറയിലെ ഒഎസിനെ എന്ത് വിളിക്കുമെന്ന് മൈക്രോസോഫ്റ്റ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ജൂണ്‍ 24 ന് മൈക്രോസോഫ്റ്റ് ഒരു പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നുണ്ട് . 

From around the web