പ്ലേയ് സ്റ്റോറിൽ വീണ്ടും തിരിച്ചെത്തി മിത്രോണ്‍ ആപ്പ്

 
പ്ലേയ് സ്റ്റോറിൽ വീണ്ടും തിരിച്ചെത്തി മിത്രോണ്‍ ആപ്പ്

ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് നീക്കം ചെയ്യപ്പെട്ട മിത്രോണ്‍ ആപ്പ് പ്ലേ സ്‌റ്റോറില്‍ വീണ്ടും തിരിച്ചെത്തി. ചൈനീസ് വീഡിയോ നിര്‍മ്മാണ ആപ്ലിക്കേഷനായ ടിക്‌ടോക്കിന് ഇന്ത്യന്‍ ബദല്‍ എന്ന് വിളിക്കപ്പെട്ട മിത്രോണ്‍ ആപ്പ് ജൂണ്‍ 2നാണ് ഗൂഗിള്‍ നീക്കംചെയ്തത്. ഗൂഗിളിന്റെ ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനാല്‍ അപ്ലിക്കേഷന്‍ നീക്കംചെയ്തുവെന്നായിരുന്നു പ്രാരംഭ വിവരം. പ്ലേസ്റ്റോറിന്റെ നിയമാവലി പ്രകാരം, മറ്റ് അപ്ലിക്കേഷനുകള്‍ക്ക് സമാനമായ അനുഭവം നല്‍കുന്ന അപ്ലിക്കേഷനുകള്‍ പ്ലേ സ്‌റ്റോറില്‍ അനുവദനീയമായിരുന്നില്ല. ടിക് ടോക്കിന്റെ നഗ്‌നമായ പകര്‍പ്പായിരുന്നു മിത്രോണ്‍ അപ്ലിക്കേഷന്‍ എന്നാണ് ഗൂഗിള്‍ കണ്ടെത്തിയത്. തുടര്‍ന്നാണ്, ഇത് പ്ലേ സ്‌റ്റോറില്‍ നിന്ന് നീക്കംചെയ്തത്. 

From around the web