മോട്ടോറോള മോട്ടോ ജി 9 പ്ലസ് അവതരിപ്പിച്ചു

സ്മാര്‍ട്ട്ഫോണ്‍ മോട്ടോ ജി 9 പ്ലസ് ആഗോളവ്യാപകമായി മോട്ടോറോള അവതരിപ്പിച്ചു. ബജറ്റ് വിഭാഗത്തെ ലക്ഷ്യം വച്ച ജി 9 ന്റെ കൂടുതല്‍ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന പതിപ്പാണ് മോട്ടോ ജി 9 പ്ലസ്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 730 ജി സോസി സവിശേഷതയുള്ളതും 5000 എംഎഎച്ച് ബാറ്ററിയുള്ളതുമായതിനാല്‍ മോട്ടോ ജി 9 പ്ലസ് കൂടുതല്‍ പേരെ ആകര്‍ഷിച്ചേക്കാം. ബജറ്റ് വിഭാഗത്തിലാണെങ്കിലും 4 ജിബി + 128 ജിബി വേരിയന്റിനായി ഏകദേശം 31,000 രൂപ നല്‍കേണ്ടി വരും. റോസ് ഗോള്‍ഡ്, ബ്ലൂ ഇന്‍ഡിഗോ എന്നിവയുള്‍പ്പെടെ രണ്ട് വ്യത്യസ്ത നിറങ്ങളില്‍ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാണ്.
6.8 ഇഞ്ച് ഫുള്‍ എച്ച്ഡി + മാക്സ് വിഷന്‍ എച്ച്ഡിആര്‍ 10 സൂപ്പര്‍ സ്‌ക്രീന്‍ ഡിസ്പ്ലേയാണ് മോട്ടോ ജി 9 പ്ലസിന്റെ സവിശേഷത. 2.2GHz ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 730 ജി പ്രോസസറും 4 ജിബി വരെ റാമും 128 ജിബി സ്റ്റോറേജും മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് വിപുലീകരിക്കാന്‍ കഴിയുന്നതാണ് സ്മാര്‍ട്ട്ഫോണിന്റെ കരുത്ത്.
ക്യാമറയുടെ കാര്യത്തില്‍, മോട്ടോ ജി 9 പ്ലസ് പിന്നില്‍ ഒരു ക്വാഡ് ക്യാമറ സജ്ജീകരണം ഉള്‍ക്കൊള്ളുന്നു, അതില്‍ 64 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ, എഫ് 1.8 അപ്പര്‍ച്ചര്‍, 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് സെന്‍സര്‍, 2 മെഗാപിക്‌സല്‍ മാക്രോ എഫ് 2.2 അപ്പര്‍ച്ചറുകളുള്ള സെന്‍സറും 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സറുമുണ്ട്. മുന്‍വശത്ത്, സെല്‍ഫികള്‍ക്കായി 16 മെഗാപിക്‌സല്‍ ക്യാമറയും നല്‍കിയിരിക്കുന്നു.