ഇലോൺ മസ്‌കിന്റെ മകന്റെ പേരിൽ മാറ്റം

സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ച ഒന്നായിരുന്നു സ്‌പെയ്‌സ് എക്‌സ് മേധാവി ഇലോൺ മസ്‌കിന്റെ മകന്റെ ‘X Æ A-12 Musk’ എന്ന വിചിത്രമായ പേര്. വിചിത്രം എന്ന് പറഞ്ഞാൽ മാത്രം പോരാ പേരിന്റെ ഉച്ചാരണം എങ്ങനെയെന്നും അർത്ഥമെന്തെന്നും അറിയാനും ആളുകൾക്ക് ആകാംഷയോടെ രംഗത്തെത്തിയിരുന്നു.ഇപ്പോൾ മകന് നൽകിയ പേരിന്റെ അർത്ഥം വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ഇലോൺ മസ്‌കും ഭാര്യ ഗ്രിംസിനും. മാത്രമല്ല, മകന്റെ പേരിൽ ഒരു ചെറിയ മാറ്റവും ഇവർ നടത്തി. ഇപ്പോഴുള്ള പേരിലെ( X Æ A-12) 12 ഒഴിവാക്കി പകരം Xii എന്ന റോമൻ അക്ഷരങ്ങൾ പുതിയതായി ചേർത്തു. X Æ A- Xii എന്നാണ് മകന്റെ പുതിയ പേര്.
പേരിൽ മാറ്റം കൊണ്ടുവരാനുള്ള കാരണം എന്തെന്ന് മസ്‌കും ഭാര്യയും വ്യക്തമാക്കിയിട്ടില്ല. എന്നാൽ, കാലിഫോർണിയ നിയമത്തിലെ നിയന്ത്രണങ്ങളാണ് പേരിലെ മാറ്റത്തിന് കാരണമെന്നാണ് സൂചന.
X എന്നത് ഒരു അജ്ഞാത സംഖ്യയെയോ ഉത്തരത്തേയോ പ്രതിനിധീകരിക്കുന്ന വാക്ക്. AE എന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിനേയും വിവിധ ഭാഷകളിൽ സ്‌നേഹം എന്ന വാക്കിനെയും പ്രതിനിധീകരിക്കുന്നു.A എന്നത് ഭാര്യയും ഗായികയായ ഗ്രിംസിന് ഏറ്റവും പ്രിയപ്പെട്ട ആർക്കേഞ്ചൽ എന്ന ഗാനത്തെ പ്രതിനിധീകരിക്കുന്നു.A-12 എന്നത് സിഐഎയുടെ നിരീക്ഷണ വിമാനമായ A-12 നെ പ്രതിനിധീകരിക്കുന്നു. എസ്ആർ 71 ബ്ലാക്ക് ബേഡ് ആയി പരിഷ്‌കരിച്ചത് ഈ വിമാനമാണ്, മസ്‌കിന്റെ ഇഷ്ട വിമാനമാണിത്.ഇങ്ങനെയാണ് മകന്റെ പേരിനു മസ്‌ക് നൽകിയ വിശദീകരണം.