ബിഎസ്6 കരുത്തിൽ പുത്തൻ വി സ്‌ട്രോം650 എത്തുന്നു

അഡ്വഞ്ചര് ബൈക്ക് ശ്രേണിയില് സുസുക്കി അവതരിപ്പിക്കുന്ന ഏറ്റവും പുതിയ മോഡലാണ് വി സ്ട്രോം 650 എക്സ്ടി അഡ്വഞ്ചർ ടൂറര്. ബിഎസ്6 കരുത്തിൽ എത്തുന്ന വാഹനത്തിന്റെ പുത്തൻ ടീസറും കമ്പനി പുറത്തു വിട്ടു. അതേസമയം ലോക്ക്ഡൗൺ പാസ്ചതലത്തിൽ വാഹനത്തിന്റെ ലോഞ്ച് നീട്ടിവെച്ചിരിക്കുകയാണ്. എന്നിരുന്നാലും വാഹനത്തിന്റെ ബുക്കിംഗ് ഉടൻ ആരംഭിച്ചേക്കുമെന്നാണ് പുതിയ റിപ്പോർട്ട്. 71 എച്ച്പി പവറും 62.3 എൻഎം ടോർക്കും നൽകുന്ന 645 സിസി, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ബിഎസ്4 വി-സ്ട്രോം 650 എക്സ്ടിയുടെ ഹൃദയം. പെട്രോൾ ടാങ്കിനോപ്പം
 
ബിഎസ്6 കരുത്തിൽ പുത്തൻ വി സ്‌ട്രോം650 എത്തുന്നു

 

അഡ്വഞ്ചര്‍ ബൈക്ക് ശ്രേണിയില്‍ സുസുക്കി അവതരിപ്പിക്കുന്ന ഏറ്റവും പുതിയ മോഡലാണ് വി സ്‌ട്രോം 650 എക്സ്‍ടി അഡ്വഞ്ചർ ടൂറര്‍. ബിഎസ്6 കരുത്തിൽ എത്തുന്ന വാഹനത്തിന്റെ പുത്തൻ ടീസറും കമ്പനി പുറത്തു വിട്ടു. അതേസമയം ലോക്ക്ഡൗൺ പാസ്ചതലത്തിൽ വാഹനത്തിന്റെ ലോഞ്ച് നീട്ടിവെച്ചിരിക്കുകയാണ്. എന്നിരുന്നാലും വാഹനത്തിന്റെ ബുക്കിംഗ് ഉടൻ ആരംഭിച്ചേക്കുമെന്നാണ് പുതിയ റിപ്പോർട്ട്.

71 എച്ച്പി പവറും 62.3 എൻഎം ടോർക്കും നൽകുന്ന 645 സിസി, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ബിഎസ്4 വി-സ്ട്രോം 650 എക്സ്‍ടിയുടെ ഹൃദയം. പെട്രോൾ ടാങ്കിനോപ്പം മുന്നിലേക്ക് കയറി നിൽക്കുന്ന ബീക്കിനും മഞ്ഞ നിറം സുസുക്കി നൽകിയിട്ടുണ്ട്. നീല നിറത്തിന്റെ ഗ്രാഫിക്‌സ് ഉൾപ്പെടെ വി-സ്ട്രോം 650 എക്സ്ടിയിൽ ആകർഷത കമ്പനി വരുത്തിയിട്ടുണ്ട്.

കോപ്പർ ഗോൾഡ് നിറത്തിലുള്ള ടയർ റിം ആണ് വാഹനത്തിന്റെ മറ്റൊരു മുഖ്യ ആകർഷണം. ബാക്കി വാഹനത്തിന്റെ ഭാഗങ്ങളെല്ലാം ഇതുവരെയുണ്ടായിരുന്ന മോഡലിന് സമാനമായി തുടരുന്നുവെന്നും കമ്പനി അറിയിക്കുന്നു.

From around the web