ബിഎസ്6 കരുത്തിൽ പുത്തൻ എക്‌സ്‌യുവി 500; ബുക്കിങ്ങ് ആരംഭിച്ചു

രാജ്യത്തെ പ്രമുഖ വാഹന നിർമ്മാതാക്കളായ മഹീന്ദ്രയുടെ ജനപ്രിയ എസ്യുവിയായ എക്സ്യുവി 500ന്റെ ബിഎസ്6ലേക്ക് പരിഷ്കരിച്ച പതിപ്പിന്റെ ബുക്കിങ്ങ് ആരംഭിച്ചു. നാല് വേരിയന്റുകളിലായിരിക്കും പുതിയ എക്സ്യുവി 500 എത്തുക. അതേസമയം വാഹനങ്ങളുടെ വില വിവരങ്ങള് കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
വാഹനത്തിന്റെ രൂപകൽപ്പനയിലും ഇന്റീരിയറിലും എക്സ്റ്റീരിയറിലുമുള്ള ഫീച്ചറുകളിലും വലിയ മാറ്റം ഒന്നും ഇത്തവണ വന്നിട്ടില്ല. 2.2 ലിറ്റര് എന്ജിനാണ് ഈ വാഹനത്തിന്റെ ഹൃദയം. 153 ബിഎച്ച്പി പവറും 360 എന്എം ടോര്ക്കുമാണ് എൻജിൻ ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളാണ് പുതിയ മോഡലിലും ഉണ്ടാകുക. ഇലക്ട്രോണിക്കലി കണ്‍ട്രോള്‍ഡ് വേരിബിള്‍ ജിയോമെട്രി ടര്‍ബോചാര്‍ജര്‍ സംവിധാനത്തിലുള്ള എംഹോക്ക് എന്‍ജിനാണ് വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.