ഉദ്യോഗസ്ഥരെ കാണാന്‍ ഇനി കാത്തു നില്‍ക്കണ്ട 'നമ്മുടെ കോഴിക്കോട് ആപ്പ് ' റെഡി

കോഴിക്കോട്: വിവിധ വിവരങ്ങള്‍ അറിയാനും ആവശ്യങ്ങള്‍ക്കുമായി ഉദ്യോഗസ്ഥരെ കാണാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇനി കയറിയിറങ്ങി ബുദ്ധിമുട്ടണ്ട.. കൊറോണയെ പേടിക്കുകയും വേണ്ട. ക്യൂവില്‍നിന്ന് മടുക്കുകയും വേണ്ട. ' നമ്മുടെ കോഴിക്കോട് ' ആപ്പ് വഴി നമ്മുടെ സൗകര്യത്തിനനുസരിച്ച് ഉദ്യോഗസ്ഥരെ കാണാന്‍ അപ്പോയ്ന്റ്മെന്റ് ബുക്ക് ചെയ്യാവുന്നതാണ്.
അപ്പോയ്ന്റ്മെന്റെടുക്കാന്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്യുക. ശേഷം 'ഒരു ഉദ്യോഗസ്ഥനെ കണ്ടുമുട്ടുക' എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് അതത് വകുപ്പും വകുപ്പ് ഉദ്യോഗസ്ഥനെയും തിരഞ്ഞെടുത്ത് സൗകര്യപ്രദമായ സമയം, മീറ്റിങിനുള്ള ആവശ്യം എന്നിവ രേഖപ്പെടുത്തുക. മുഖാമുഖം, വോയിസ് കാള്‍, വീഡിയോ കാള്‍ എന്നീ ഓപ്ഷനുകളില്‍ നിന്ന് ഉചിതമായത് തിരഞ്ഞെടുത്ത ശേഷം റിക്വസ്റ്റ് മീറ്റിങ് കൊടുക്കുക. ഒരു ദിവസത്തിനകം മറുപടി ലഭിക്കുന്നതായിരിക്കും. പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ ജില്ലാ കളക്ടറുടെ അപ്പോയിന്റ്മെന്റ് സൗകര്യം ലഭ്യമാണ്.