നോക്കിയ 5310 വിപണിയിൽ
Aug 13, 2020, 07:41 IST

കൊച്ചി : സ്റ്റാന്‍ഡ്ബൈ മോഡില്‍ 22 ദിവസം ബാറ്ററി ആയുസ് ഉറപ്പു നല്‍കിക്കൊണ്ട് നോക്കിയ 5310 എക്സ്പ്രസ് മ്യൂസികിന്റെ പരിഷ്കരിച്ച പതിപ്പായ എച്ച്എംഡി ഗ്ലോബല്‍ റീട്ടെയ്ല്‍ ഷോറൂമുകളിൽ വില്പനക്ക് എത്തിയിരിക്കുന്നു.
എംപി 3 പ്ലെയറും, എഫ്എം റേഡിയോയും ചേര്‍ന്ന നോക്കിയ 5310 വയര്‍ലെസായോ വയറോടെയോ ഉപയോഗിക്കാം. ഡ്യുവല്‍ ഫ്രണ്ട് ഫേസിംഗ് സ്പീക്കര്‍ മികച്ച ശബ്ദാനുഭവം ആണ് നൽകുന്നത്. 3,399 രൂപയാണ് ഫോണിന്റെ വില.