5 ജി പിന്തുണയുമായി വൺപ്ലസ് 8 സീരീസ്: ഏപ്രിൽ 14ന് അവതരിപ്പിച്ചേക്കും

വൺപ്ലസ് 8 സീരീസ് സ്മാർട്ട്ഫോണുകൾ പ്രതീക്ഷിച്ചതിലും വേഗത്തിൽ പുറത്തിറക്കാൻ സാധ്യത. പ്രശസ്ത ലീക്ക്സ്റ്റർ ഇഷാൻ അഗർവാളിന്റെ ഏറ്റവും പുതിയ ട്വീറ്റ് അനുസരിച്ച് വൺപ്ലസിന്റെ അടുത്ത തലമുറ സ്മാർട്ട്ഫോണുകൾ ഏപ്രിൽ 14 ന് ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ഏപ്രിൽ 15 നായിരിക്കും ആഗോള ലോഞ്ച് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. വൺപ്ലസ് 8 സീരീസ് സ്മാർട്ട്ഫോണുകളുടെ ലോഞ്ച് തീയതി സംബന്ധിച്ച് മാർച്ച് 23 ന് കമ്പനി ഔദ്യോഗിക അറിയിപ്പ് നൽകുമെന്നും ലീക്ക് റിപ്പോർട്ടിൽ പറയുന്നു. വൺപ്ലസ് 8 സീരീസിൽ കുറഞ്ഞത്
 
5 ജി പിന്തുണയുമായി വൺപ്ലസ് 8 സീരീസ്: ഏപ്രിൽ 14ന് അവതരിപ്പിച്ചേക്കും

വൺപ്ലസ് 8 സീരീസ് സ്മാർട്ട്‌ഫോണുകൾ പ്രതീക്ഷിച്ചതിലും വേഗത്തിൽ പുറത്തിറക്കാൻ സാധ്യത. പ്രശസ്ത ലീക്ക്സ്റ്റർ ഇഷാൻ അഗർവാളിന്റെ ഏറ്റവും പുതിയ ട്വീറ്റ് അനുസരിച്ച് വൺപ്ലസിന്റെ അടുത്ത തലമുറ സ്മാർട്ട്‌ഫോണുകൾ ഏപ്രിൽ 14 ന് ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ഏപ്രിൽ 15 നായിരിക്കും ആഗോള ലോഞ്ച് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

വൺപ്ലസ് 8 സീരീസ് സ്മാർട്ട്‌ഫോണുകളുടെ ലോഞ്ച് തീയതി സംബന്ധിച്ച് മാർച്ച് 23 ന് കമ്പനി ഔദ്യോഗിക അറിയിപ്പ് നൽകുമെന്നും ലീക്ക് റിപ്പോർട്ടിൽ പറയുന്നു. വൺപ്ലസ് 8 സീരീസിൽ കുറഞ്ഞത് മൂന്ന് മോഡലുകളെങ്കിലും വൺപ്ലസ് അവതരിപ്പിക്കുമെന്നാണ് അനുമാനം. വൺപ്ലസ് 7 ടിക്ക് പകരമായി വൺപ്ലസ് 8, വൺപ്ലസ് 7ടി പ്രോയ്ക്ക് പകരമായി വൺപ്ലസ് 8 പ്രോ എന്നിവ ലോഞ്ചിൽ പ്രതീക്ഷിക്കുന്നു.

ഈ പതിവ് മുൻനിര സ്മാർട്ട്‌ഫോണുകൾ കൂടാതെ കമ്പനി വൺപ്ലസ് 8 ലൈറ്റ് കൂടി പുറത്തിറക്കാനും സാധ്യതയുണ്ട്. രണ്ട് മോഡലുകളും ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 SoC അടിസ്ഥാനമാക്കിയായിരിക്കും പ്രവർത്തിക്കുക. കുറഞ്ഞത് 6 ജിബി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജും ഇവയ്ക്ക് ഉണ്ടായിരിക്കും. രണ്ട് സ്മാർട്ട്‌ഫോണുകൾക്കും പിന്നിൽ ഒരു ട്രിപ്പിൾ ക്യാമറ സെറ്റപ്പും ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ക്യാമറ സെറ്റപ്പിൽ ഒരുപക്ഷേ 64 എംപി പ്രൈമറി സെൻസറും ഉൾപ്പെടുത്തിയേക്കും. വൺപ്ലസ് 8 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 1080p ഡിസ്പ്ലേ വാഗ്ദാനം ചെയ്യും. സ്മാർട്ട്‌ഫോണിന്റെ മുകളിൽ ഇടത് കോണിൽ പഞ്ച്-ഹോൾ ഉണ്ടായിരിക്കും. 120 ഹെർട്സ് റിഫ്രഷ് റേറ്റിനൊപ്പം 1440 പി ഡിസ്‌പ്ലേയായിരിക്കും വൺപ്ലസ് 8 പ്രോ വാഗ്ദാനം ചെയ്യുന്നത്.

From around the web