ഓപ്പോ എ31 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

ഒപ്പോയുടെ പുതിയ സ്മാർഫോണായ ഓപ്പോ എ31 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 11,490 രൂപ വിലയുള്ള ഫോണിന്റെ നാല് ജിബി റാം/ 64 ജിബി സ്റ്റോറേജ് പതിപ്പ് ഫെബ്രുവരി 29നും 13,990 രൂപ വിലയുള്ള ആറ് ജിബി റാം / 128 ജിബി സ്റ്റോറേജ് പതിപ്പ് മാർച്ച് രണ്ടാം വാരത്തിലും വിപണിയിലെത്തും. മിസ്റ്ററി ബ്ലാക്ക്, ഫാന്റസി ബ്ലൂ എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാകും. 6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഓപ്പോ എ31 ന് നൽകിയിരിക്കുന്നത്. േ256 ജിബി
 
ഓപ്പോ എ31 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

ഒപ്പോയുടെ പുതിയ സ്മാർഫോണായ ഓപ്പോ എ31 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 11,490 രൂപ വിലയുള്ള ഫോണിന്റെ നാല് ജിബി റാം/ 64 ജിബി സ്റ്റോറേജ് പതിപ്പ് ഫെബ്രുവരി 29നും 13,990 രൂപ വിലയുള്ള ആറ് ജിബി റാം / 128 ജിബി സ്റ്റോറേജ് പതിപ്പ് മാർച്ച് രണ്ടാം വാരത്തിലും വിപണിയിലെത്തും. മിസ്റ്ററി ബ്ലാക്ക്, ഫാന്റസി ബ്ലൂ എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാകും.

6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഓപ്പോ എ31 ന് നൽകിയിരിക്കുന്നത്. േ256 ജിബി വരെയുള്ള മൈക്രോ എസ്ഡി കാർഡ് ഫോണിൽ ഉപയോഗിക്കാം. 4230 എംഎഎച്ച് ആണ് ഫോണിന്റെ ബാറ്ററി ശേഷി. ഫാണിന്റെ ട്രിപ്പിൾ ക്യാമറയിൽ 12 മെഗാപിക്സലിന്റെ പ്രധാന സെൻസറും,രണ്ട് എംപി ഡെപ്ത് ക്യാമറയും, രണ്ട് എംപി മാക്രോ ലെൻസും ഉൾപ്പെടുന്നു. സെൽഫിയ്ക്കായി എട്ട് മെഗാപിക്സലിന്റെ സെൻസറാണ് ഫോണിന് നൽകിയിരിക്കുന്നത്. ഒക്ടാകോർ മീഡിയാ ടെക് പി35 പ്രൊസസറിൽ പ്രവർത്തിക്കുന്ന ഫോണിൽ ആൻഡ്രോയിഡ് 9 പൈ അടിസ്ഥാനമാക്കിയുള്ള കളർ ഓഎസ് 6.1.2 ആണുള്ളത്.

From around the web