ടിക് ടോക്ക് നിരോധനം പാകിസ്താ൯ പിൻവലിച്ചു 

 
ടിക് ടോക്ക് നിരോധനം പാകിസ്താ൯ പിൻവലിച്ചു


ഇസ്ലാമബാദ് : സദാചാര പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഏർപ്പെടുത്തിയ ടിക് ടോക്ക് ആപ്ലിക്കേഷന്‍ നിരോധനം പാകിസ്താ൯ പിൻവലിച്ചിരിക്കുന്നു . പാകിസ്താനിലെ യാഥാസ്ഥിതിക വിഭാഗങ്ങളുടെ കടുത്ത സമ്മര്‍ദത്തിന്റെ സാഹചര്യത്തിലായിരുന്നു ടിക് ടോക്കിന്റെ നിരോധനം ഏർപ്പെടുത്തിയത് . എന്നാല്‍ ചൈനയില്‍ നിന്നുള്ള സമ്മര്‍ദ്ദഫലമായാണ് നിരോധനം നീക്കിയത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.


പാകിസ്താനുമായി നയതന്ത്ര തലത്തില്‍ ഏറ്റവും കൂടുതല്‍ സൗഹൃദം പുലര്‍ത്തുന്ന രാജ്യമാണ് ചൈന. സാമൂഹിക, സാമ്പത്തിക, വികസന രംഗങ്ങളില്‍ ചൈനയുടെ വലിയ സഹായം പാകിസ്താന് കിട്ടുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് പാകിസ്താന്‍ ടിക് ടോക്ക് നിരോധനം പിന്‍വലിച്ചിരിക്കുന്നത്.

ഇന്ത്യയിലും ടിക് ടോക്ക് നിരോധിക്കപ്പെട്ടു . അമേരിക്ക ഉള്‍പ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ ടിക് ടോക്കിനെതിരെ വിവിധ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണ് ചെയുന്നത്. ഇന്ത്യയിലെ നിരോധനം കനത്ത ആഘാതമാണ് ടിക് ടോക്കിനുണ്ടാക്കിയത്. ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷങ്ങളുടെ സാഹചര്യത്തിലാണ് ടിക് ടോക്ക് ഉള്‍പ്പടെയുള്ള നിരവധി ചൈനീസ് ആപ്ലിക്കേഷനുകള്‍ക്കെതിരെ ഇന്ത്യ നടപടി സ്വീകരിച്ചത് .
 

From around the web