മികച്ച ബജറ്റിൽ ഒട്ടേറെ സവിശേഷതകളുമായി 'പോക്കോ എം 3' ഇന്ത്യയില്‍ അവതരിപ്പിച്ചു

പോക്കോയുടെ ഈ വര്‍ഷത്തെ ആദ്യ സ്മാര്‍ട്ട് ഫോണ്‍ പോക്കോ എം 3 ഇന്ത്യയില്‍ അവതരിപ്പിച്ചു. റിയല്‍മീ എക്സ് 7, എക്സ് 7 പ്രോ എന്നിവ ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിന് രണ്ട് ദിവസം മുന്‍പാണ് എം 3യുമായി പോക്കോ എത്തിയത്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ആഗോള വിപണിയില്‍ പുറത്തിറക്കിയ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ എത്തുന്നത് ചില മാറ്റങ്ങള്‍ വരുത്തിയാണ്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 662 SoC, 6000 mAh ബാറ്ററി, ഒരു ഫുള്‍ എച്ച്‌ഡി പാനല്‍ എന്നിവ എം 3യുടെ ഹൈലൈറ്റുകളില്‍ ഉള്‍പ്പെടുന്നു.
ഇന്ത്യയില്‍ 6 ജിബി റാം, 64 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 6 ജിബി റാം, 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നീ രണ്ട് വേരിയന്റുകളിലാണ് സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയത്. അടിസ്ഥാന മോഡലിന് 10,999 രൂപയും 128 ജിബി വേരിയന്റിന് 11,999 രൂപയുമാണ് വില. രണ്ട് വേരിയന്റുകളും 2021 ഫെബ്രുവരി 6 മുതല്‍ ഫ്ലിപ്കാര്‍ട്ടില്‍ വില്‍പ്പന ആരംഭിക്കും. പോക്കോ 1000 രൂപ ബാങ്ക് കിഴിവ് വാഗ്ദാനം ചെയ്യുന്നു, അതിനുശേഷം രണ്ട് മോഡലുകളും താങ്ങാനാവുന്ന വിലയ്ക്ക് വാങ്ങാന്‍ കഴിയും.
മികച്ച ഒരു ബജറ്റ് ഫോണുകള്‍ തേടുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പോക്കോ എം 3 അവതരിപ്പിക്കുന്നത്. ആകര്‍ഷകമായ വിലയോടൊപ്പം മികച്ച സവിശേഷതകളും പോക്കൊ എം 3 വാഗ്ദാനം ചെയ്യുന്നുണ്ട്.