പുതിയ സാമൂഹിക മാധ്യമ ഉപയോഗ വിലക്കുമായി ഖത്തർ
Jun 20, 2021, 16:20 IST

ദോഹ: പുതിയ സാമൂഹിക മാധ്യമ ഉപയോഗ വിലക്കുമായി ഖത്തർ. ആരോഗ്യ സംബന്ധമായ കാര്യങ്ങളും ജനങ്ങൾ അറിയേണ്ട മറ്റ് ചികിൽസാ വിഷയങ്ങളും വിശദീകരിക്കുന്നതിന് ഡോക്ടർമാർ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനെ പ്രോൽസാഹിപ്പിക്കുകയാണ് ആരോഗ്യ മന്ത്രാലയം ചെയ്യുന്നത്.
എന്നാൽ, ഖത്തറിൽ ഉപയോഗിക്കുന്നതിന് ലൈസൻസ് നൽകിയിട്ടില്ലാത്ത ഏതെങ്കിലും ഉപകരണങ്ങളുടെയോ ചികിൽസാ രീതികളുടെയോ മരുന്നുകളുടെയോ പരസ്യം ചെയ്യുന്നതും അത്തരം പരസ്യങ്ങൾ ഷെയർ ചെയ്യുന്നതും വിലക്കിയിട്ടുണ്ട്.
മെഡിക്കൽ രംഗവുമായി ബന്ധപ്പെടാത്ത ഉപകരണങ്ങളുടെ പരസ്യത്തിന് ഡോക്ടർമാർ സോഷ്യൽ മീഡിയ ഉപയോഗിക്കാൻ പാടില്ല. രോഗികളുമായി ബന്ധപ്പെട്ട സ്വകാര്യ വിവരങ്ങൾ സോഷ്യൽ മീഡിയ വഴി കൈമാറരുതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.