റെഡ്മി നോട്ട് 9 പ്രോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

കാത്തിരിപ്പിനൊടുവിൽ ചൈനീസ് സ്മാർട്ഫോൺ നിർമ്മാതാക്കളായ ഷവോമി തങ്ങളുടെ റെഡ്മി നോട്ട് സീരിസിൽ പുതിയ ഹാൻഡ്സെറ്റുകൾ അവതരിപ്പിച്ചു. റെഡ്മി നോട്ട് 9 പ്രൊ മാക്സ്, റെഡ്മി നോട്ട് 9 പ്രൊ എന്നീ ഹാൻഡ്സെറ്റുകളാണ് റെഡ്മി നോട്ട് 9 സീരിസിൽ കമ്പനി അവതരിപ്പിച്ചത്. ഓൺലൈനായാണ് ഹാൻഡ്സെറ്റുകൾ കമ്പനി പുറത്തിറക്കിയത്. കഴിഞ്ഞ വർഷം ഷവോമി പുറത്തിറക്കിയ റെഡ്മി നോട്ട് 8 പ്രോയുടെ മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ വിലയിലാണ് കമ്പനി റെഡ്മി നോട്ട് 9 പ്രൊ അവതരിപ്പിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ് ക്വാഡ് റിയർ ക്യാമറകളും,
 
റെഡ്മി നോട്ട് 9 പ്രോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

കാത്തിരിപ്പിനൊടുവിൽ ചൈനീസ് സ്മാർട്ഫോൺ നിർമ്മാതാക്കളായ ഷവോമി തങ്ങളുടെ റെഡ്മി നോട്ട് സീരിസിൽ പുതിയ ഹാൻഡ്‌സെറ്റുകൾ അവതരിപ്പിച്ചു. റെഡ്മി നോട്ട് 9 പ്രൊ മാക്സ്, റെഡ്മി നോട്ട് 9 പ്രൊ എന്നീ ഹാൻഡ്സെറ്റുകളാണ് റെഡ്മി നോട്ട് 9 സീരിസിൽ കമ്പനി അവതരിപ്പിച്ചത്. ഓൺലൈനായാണ് ഹാൻഡ്സെറ്റുകൾ കമ്പനി പുറത്തിറക്കിയത്.

കഴിഞ്ഞ വർഷം ഷവോമി പുറത്തിറക്കിയ റെഡ്മി നോട്ട് 8 പ്രോയുടെ മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ വിലയിലാണ് കമ്പനി റെഡ്മി നോട്ട് 9 പ്രൊ അവതരിപ്പിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ് ക്വാഡ് റിയർ ക്യാമറകളും, ഹോൾ പഞ്ച് ഡിസ്‌പ്ലേയുമെല്ലാമാണ് ഈ ഹാൻഡ്‌സെറ്റിന്റെ പ്രധാന ഹൈലൈറ്റ്. ആൻഡ്രോയിഡ് 10-ലാണ് റെഡ്മി നോട്ട് 9 സീരിസ് ഫോണുകൾ പ്രവർത്തിക്കുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി പ്രോസസറാണ് ഫോണിൽ നൽകിയിരിക്കുന്നത്.

12,999 രൂപയാണ് റെഡ്മി നോട്ട് 9 പ്രൊ സ്മാർട്ഫോണിന്റെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് പതിപ്പിന്റെ വില. അതേസമയം 6 ജിബി റാം + 128 ജിബി പതിപ്പിന് 15,999 ആണ് വില വരുന്നത്. അറോറ ബ്ലൂ, ഗ്ലേസിയർ വൈറ്റ്, ഇന്റെർസ്റ്റെല്ലർ ബ്ലാക്ക് കളർ ഓപ്‌ഷനുകളിലാണ് ഫോൺ ലഭിക്കുക. മാർച്ച് 17 മുതലാണ് ഫോൺ വാങ്ങാനാവുക. ആമസോൺ, ഷവോമിയുടെ ഒഫീഷ്യൽ വെബ്‌സൈറ്റായ Mi.com, Mi ഹോം സ്റ്റോഴ്സ്, Mi സ്റ്റുഡിയോ സ്റ്റോഴ്സ് എന്നിവയിലൂടെയാണ് ഹാൻഡ്‌സെറ്റ് തുടക്കത്തിൽ വാങ്ങാനാവുക. അതിനുശേഷം രാജ്യത്തെ പ്രധാന റീറ്റെയ്ൽ സ്റ്റോറുകളിലും കമ്പനി ഹാൻഡ്‌സെറ്റ് എത്തിക്കും. ഹാൻഡ്‌സെറ്റിന്റെ ലോഞ്ച് ഓഫറുകൾ മാർച്ച് 16-നാണ് ഷവോമി പ്രഖ്യാപിക്കുക.

From around the web