ഫ്ലിപ്കാർട്ട് ബിഗ് ഷോപ്പിംഗ് ഡെയ്‌സ് സെയിലിൽ റെഡ്മി സ്മാർട്ട്ഫോണുകൾക്ക് വൻ വിലക്കിഴിവ്

ഫ്ലിപ്കാർട്ട് ബിഗ് ഷോപ്പിംഗ് ഡെയ്സ് സെയിൽ ആരംഭിച്ചു. വിൽപ്പനയുടെ ഭാഗമായി, ഇ-കൊമേഴ്സ് പോർട്ടൽ സ്മാർട്ട്ഫോണുകൾ, ഗാർഹിക ഉപകരണങ്ങൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾക്ക് ആകർഷകമായ കിഴിവുകൾ നൽകുന്നു. ഇഎംഐ ഇടപാടുകൾ ഉൾപ്പെടെയുള്ള എസ്ബിഐ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പ്രൊഡക്ടുകൾ വാങ്ങുമ്പോൾ 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്ക്കൗണ്ടും ലഭിക്കും. ഫ്ലിപ്കാർട്ട് ബിഗ് ഷോപ്പിംഗ് ഡെയ്സ് സെയിലിൽ റെഡ്മി സ്മാർട്ട്ഫോണുകളും വൻ കിഴിവിലവ് വാങ്ങാൻ ലഭ്യമാണ്. നോ കോസ്റ്റ് ഇഎംഐ പേയ്മെന്റ് ഓപ്ഷനുകൾ, 10% തൽക്ഷണ കിഴിവ് എന്നിങ്ങനെയുള്ള
 
ഫ്ലിപ്കാർട്ട് ബിഗ് ഷോപ്പിംഗ് ഡെയ്‌സ് സെയിലിൽ റെഡ്മി സ്മാർട്ട്ഫോണുകൾക്ക് വൻ വിലക്കിഴിവ്

ഫ്ലിപ്കാർട്ട് ബിഗ് ഷോപ്പിംഗ് ഡെയ്‌സ് സെയിൽ ആരംഭിച്ചു. വിൽപ്പനയുടെ ഭാഗമായി, ഇ-കൊമേഴ്‌സ് പോർട്ടൽ സ്മാർട്ട്‌ഫോണുകൾ, ഗാർഹിക ഉപകരണങ്ങൾ, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾക്ക് ആകർഷകമായ കിഴിവുകൾ നൽകുന്നു. ഇഎം‌ഐ ഇടപാടുകൾ ഉൾപ്പെടെയുള്ള എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പ്രൊഡക്ടുകൾ വാങ്ങുമ്പോൾ 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്ക്കൗണ്ടും ലഭിക്കും.

ഫ്ലിപ്കാർട്ട് ബിഗ് ഷോപ്പിംഗ് ഡെയ്‌സ് സെയിലിൽ റെഡ്മി സ്മാർട്ട്‌ഫോണുകളും വൻ കിഴിവിലവ്‍ വാങ്ങാൻ ലഭ്യമാണ്. നോ കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷനുകൾ, 10% തൽക്ഷണ കിഴിവ് എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളുമുണ്ട്.

ഈ ഫ്ലിപ്പ്കാർട്ട് ബിഗ് ഷോപ്പിംഗ് ഡെയ്‌സ് വിൽപ്പനയുടെ ഭാഗമായി ലഭ്യമാകുന്ന റെഡ്മി സ്മാർട്ട്‌ഫോണുകൾ ഇവയാണ്

റെഡ്മി 8 എ ഇപ്പോൾ ലഭ്യമാകുന്നതിൽ കുറഞ്ഞ വിലയുള്ള റെഡ്മി സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ്. 6,499 രൂപയാണ് ഇതിന്റെ വില. എക്സ്ചേഞ്ച് ഡിസ്കൌണ്ട്, നോ കോസ്റ്റ് ഇഎംഐ പേയ്മെന്റ് ഓപ്ഷനുകളിലും ഈ ഫോൺ വാങ്ങാൻ ലഭ്യമാണ്.

റെഡ്മി നോട്ട് 8 ഫ്ലിപ്കാർട്ട് ബിഗ് ഷോപ്പിംഗ് ഡെയ്‌സ് സെയിൽ വഴി ഇപ്പോൾ 11,777 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാവുന്നതാണ്. റെഡ്മി നോട്ട് 8 പ്രോ 6 ജിബി റാം + 64 ജിബി റോം വേരിയന്റ് ഫ്ലിപ്പ്കാർട്ടിൽ നിന്ന് ബിഗ് ഷോപ്പിംഗ് ഡെയ്‌സ് സെയിൽ വഴി 15,399 രൂപയ്ക്ക് സ്വന്തമാക്കാം.

റെഡ്മി കെ 20 19,999 രൂപ മുതലാണ് വാങ്ങാൻ ലഭിക്കുക. ഫ്ലിപ്കാർട്ട് ബിഗ് ഷോപ്പിംഗ് ഡെയ്‌സ് സെയിൽ വഴി 13,850 രൂപ വരെ എക്സ്ചേഞ്ച് ഡിസ്കൗണ്ട് ലഭ്യമാണ്. റെഡ്മി കെ 20 പ്രോ ഫ്ലിപ്കാർട്ട് ബിഗ് ഷോപ്പിംഗ് ഡെയ്‌സ് സെയിൽ വഴി 23,999 രൂപയ്ക്ക് സ്വന്തമാക്കാം. 13,580 രൂപ വരെയുള്ള ആകർഷകമായ എക്സ്ചേഞ്ച് ഡിസ്കൌണ്ട് ലഭ്യമാണ്.

റെഡ്മി നോട്ട് 7 പ്രോ ഫ്ലിപ്കാർട്ട് ബിഗ് ഷോപ്പിംഗ് ഡെയ്‌സ് സെയിലിലൂടെ 9,999 രൂപയ്ക്ക് സ്വന്തമാക്കാം. നോ കോസ്റ്റ് ഇഎംഐയും വഴിയും ഫോൺ വാങ്ങാം. 10,850 രൂപ എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്. ഫ്ലിപ്കാർട്ട് ബിഗ് ഷോപ്പിംഗ് ഡെയ്‌സ് വിൽപ്പന സമയത്ത്, റെഡ്മി 5 എ 4,999 രൂപ മുതലുളള വിലയ്ക്ക് സ്വന്തമാക്കാം. നോ കോസ്റ്റ് ഇഎംഐ പേറ്റമെന്റ് ഓപ്ഷൻ ലഭ്യമാണ്.

റെഡ്മി നോട്ട് 7 എസ് 9,999 രൂപ മുതലുളള വിലയിൽ സ്വന്തമാക്കാം. ഇതിനൊപ്പം നോ കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷൻ ലഭ്യമാണ്. കൂടാതെ 9,750 രൂപ എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടും ലഭിക്കും. റെഡ്മി വൈ 3 3 ജിബി റാം + 32 ജിബി റോം വേരിയന്റ് ഫ്ലിപ്പ്കാർട്ട് ബിഗ് ഷോപ്പിംഗ് ഡെയ്‌സ് വിൽപ്പന സമയത്ത് 8,090 രൂപയ്ക്ക് സ്വന്തമാക്കാം.

From around the web