കോവിഡ് ബാധിച്ചു മരിച്ച ജീവനക്കാരുടെ കുടുംബങ്ങൾക്ക് അഞ്ച് വർഷം ശമ്പളം നൽകുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ്

 
cd

കോവിഡ് ബാധിച്ചു മരിച്ച ജീവനക്കാരുടെ കുടുംബങ്ങൾക്ക് അഞ്ച് വർഷം ശമ്പളം നൽകുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ്. തൊഴിലാളി അവസാനമായി വാങ്ങിയ ശമ്പളമാണ് നൽകുക. വാർഷിക റിപ്പോർട്ടിലാണ് കമ്പനി ഇക്കാര്യങ്ങൾ അറിയിച്ചത്.

റിലയൻസ് ഫാമിലി സപ്പോർട്ട് ആന്റ് വെൽഫെയർ സ്‌കീം എന്ന പേരിൽ പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഇതുപ്രകാരം മരിച്ച ജീവനക്കാരുടെ കുട്ടികളുടെ ട്യൂഷൻ ഫീ, ഇന്ത്യയിലെ ഹോസ്റ്റൽ താമസം, ബുക്കുകൾ എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് പദ്ധതിയിലെ പണം വിനിയോഗിക്കും. ബിരുദപഠനം വരെയാണ് സാമ്പത്തിക സഹായം ലഭിക്കുക.

From around the web