തൃക്കാക്കര തെരഞ്ഞെടുപ്പ് ബൂത്തിൽ കൗതുകമുയർത്തി റോബോട്ട്

 
തൃക്കാക്കര തെരഞ്ഞെടുപ്പ് ബൂത്തിൽ കൗതുകമുയർത്തി റോബോട്ട്

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ എറണാകുളം തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെ ബൂത്തിലേക്കുള്ള പ്രവേശന കവാടത്തിൽ താപനില പരിശോധനയും, സാനിറ്റൈസർ വിതരണവും റോബോട്ടാണ് നിർവഹിക്കുന്നത്. ബൂത്തിൽ വോട്ടർമാർക്ക് കൗതുകമാവുകയാണ് റോബോട്ട്.

ജില്ലാ ഭരണകൂടത്തിന്റേയും തെരഞ്ഞെടുപ്പ് കമ്മീഷന്റേയും അനുമതിയോടെ അസിമോ റോബോട്ടിക്സ് എന്ന കമ്പനിയാണ് പരീക്ഷണാടിസ്ഥാനത്തിൽ റോബോട്ടിനെ‌ അവതരിപ്പിച്ചത്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പിൽ ആദ്യമായാണ് റോബോട്ടിന്റെ സേവനം ലഭ്യമാക്കുന്നത്. ഹുമനോയിഡ് റോബോട്ടാണിത്. ജനങ്ങൾ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് റോബോട്ടിന്റെ സേവനം കൊണ്ട് ലക്ഷ്യമിടുന്നത്

From around the web