ഡിജിറ്റല്‍ സംവിധാനമായ ആര്‍ടിജിഎസ് ഇന്നു മുതല്‍ 365 ദിവസവും 24 മണിക്കൂറും ഉപഭോക്താക്കൾക്ക് ലഭിക്കും

 
ഡിജിറ്റല്‍ സംവിധാനമായ ആര്‍ടിജിഎസ് ഇന്നു മുതല്‍ 365 ദിവസവും 24 മണിക്കൂറും ഉപഭോക്താക്കൾക്ക് ലഭിക്കും

മുംബൈ: ഡിജിറ്റല്‍ സംവിധാനമായ ആര്‍ടിജിഎസ് സംവിധാനം ഇന്നു മുതല്‍ 365 ദിവസവും 24 മണിക്കൂറും ഉപഭോക്താക്കൾക്ക് ലഭിക്കും. ഇതോടെ രണ്ടു ലക്ഷം രൂപയ്ക്കു മുകളിൽ എത്ര തുക വേണമെങ്കിലും ഇനി സമയംനോക്കാതെ കൈമാറാം.

തത്സമയം ഏതുബാങ്ക് അക്കൗണ്ടിലേയ്ക്കും തത്സമയം പണമയക്കാന്‍ കഴിയുന്നതാണ് റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മന്റ് സിസ്റ്റ്ം(ആര്‍ടിജിഎസ്).. ആര്‍ടിജിഎസ് വഴി എത്രതുക കൈമാറിയാലും സര്‍വീസ് ചാര്‍ജ് ഇല്ല. മൊബൈല്‍ ആപ്പ്, ഇന്റര്‍നെറ്റ് ബാങ്കിങ് എന്നിവ വഴി ഓണ്‍ലൈനായും ബാങ്കിന്റെ ശാഖവഴി ഓഫ്‌ലൈനായും ഈ സംവിധാനം വഴി പണം കൈമാറാം. തിങ്കള്‍ മുതല്‍ ഞായര്‍ വരെ 24 മണിക്കൂറും ഇടപാട് നടത്താം.

ചുരുങ്ങിയ ഇടപാടുതുക രണ്ടുലക്ഷമാണ്. കൂടിയ തുകയ്ക്ക് പരിധിയില്ല. രണ്ടു ലക്ഷം രൂപയ്ക്കു താഴെയാണെങ്കില്‍ എന്‍ഇഎഫ്ടി സംവിധാനം വഴിയാണ് ഇടപാട് നടത്തേണ്ടത്..

From around the web